city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് 40-ാം വാര്‍ഷിക സമ്മേളനത്തിനു ഉജ്ജ്വല സമാപനം

കാഞ്ഞങ്ങാട്: (www.kasargodvartha.com 18.01.2015) കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് 40-ാം വാര്‍ഷിക മഹാ സമ്മേളനത്തിനു ആവേശോജ്ജ്വല സമാപനമായി. നോര്‍ത്ത് കോട്ടച്ചേരി മെട്രോ പ്ലാസ ഗ്രൗണ്ടില്‍ നടന്ന സമാപന സമ്മേളനത്തില്‍ സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.

കുമ്പോല്‍ കെ.എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ സാധിച്ച വിപ്ലവം എന്ന വിഷയത്തില്‍ അഹ്മദ് കബീര്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തി. കീഴൂര്‍ - മംഗളൂരു ഖാസി ത്വാഖ അഹമ്മദ് മൗലവി, മഞ്ചേശ്വരം സംയുക്ത ജമാഅത്ത് പ്രസിഡണ്ട് അത്താവുല്ല തങ്ങള്‍, എം.ഐ.സി ജനറല്‍ സെക്രട്ടറി യു.എം അബ്ദുര്‍ റഹ്മാന്‍ മൗലവി, കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, കുമ്പള സംയുക്ത ജമാഅത്ത് സെക്രട്ടറി സയ്യിദ് ഹാദി തങ്ങള്‍, കാഞ്ഞങ്ങാട് മുസ്‌ലിം യത്തീംഖാന പ്രസിഡണ്ട് എ. ഹമീദ് ഹാജി, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ട്രഷറര്‍ സി. കുഞ്ഞഹമ്മദ് ഹാജി പാലക്കി, വൈസ് പ്രസിഡണ്ട് പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എം. മൊയ്തു മൗലവി, ഖാലിദ് പാറപ്പള്ളി, സെക്രട്ടറിമാരായ ബഷീര്‍ ആറങ്ങാടി, ജാതിയില്‍ ഹസൈനാര്‍, കെ.യു ദാവൂദ്, കെ.പി ശരീഫ് എഞ്ചിനീയര്‍, മഹ്മൂദ് അപ്‌സര, കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, എം.കെ മുഹമ്മദ് അബൂദാബി, നാസര്‍ കുവൈത്ത്, മാണിക്കോത്ത് മുഹമ്മദ്കുഞ്ഞി, എം.കെ നാസര്‍, മുഹമ്മദ് കെ.എം, സി. മുഹമ്മദ്കുഞ്ഞി, പി.പി അബ്ദുര്‍ റഹ്മാന്‍, എം. ഹമീദ് ഹാജി, റഹ്മത്തുല്ലാ സി.കെ, പി. യൂസുഫ് ഹാജി അരയില്‍, കെ.പി അബ്ദുര്‍ റഹ്മാന്‍ കമ്മാടം, എന്‍.പി അബ്ദുര്‍ റഹ്മാന്‍ കമ്മാടം, കെ.പി മുഹമ്മദ്, എ.പി ഉമര്‍, എം.ഒ മൊയ്തു ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് സ്വാഗതവും വൈസ് പ്രസിഡണ്ട് മുബാറക്ക് ഹസൈനാര്‍ ഹാജി നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് 40-ാം വാര്‍ഷിക സമ്മേളനത്തിനു ഉജ്ജ്വല സമാപനം

Keywords : Kasaragod, Kerala, Jamaath-committee, 40th Anniversary, Celebration, Programme, Kanhangad, Kanhangad Samyuktha Jama ath 40th anniversary celebration ends. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia