city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാവ­ങ്ങ­ളുടെ കണ്ണീ­രിന്റെ വില­യ­റിഞ്ഞ റംസാന്‍ - സലഫി മസ്ജിദ് ഖത്തീബ്

പാവ­ങ്ങ­ളുടെ കണ്ണീ­രിന്റെ വില­യ­റിഞ്ഞ  റംസാന്‍ - സലഫി മസ്ജിദ് ഖത്തീബ്
കാഞ്ഞ­ങ്ങാ­ട്: വിശുദ്ധ റംസാന്‍ വ്രത­ത്തിന്റെ നാളു­ക­ളില്‍ വ്രത­ത്തി­ലൂ­ടെയും സല്‍കര്‍മ്മ­ങ്ങ­ളി­ലൂ­ടെയും ഇസലാം മത വി­ശ്വാസി­കള്‍ തിരി­ച്ച­റി­ഞ്ഞത്, പാവ­പ്പെ­ട്ടവന്റെ കണ്ണീ­രിന്റെ വില­യാ­ണെന്ന് കാഞ്ഞ­ങ്ങാട് സലഫി മസ്ജിദ് ഖത്തീബ് മുഹാ­ജിര്‍ ഫാറുഖി അഭി­പ്രാ­യ­പ്പെ­ട്ടു.

വര്‍ഷ­ത്തിന്റെ മുക്കാല്‍ ഭാഗവും ദാ­രി­ദ്ര്യത്തിന്റെ കൈക­ളി­ലര്‍പ്പി­ക്ക­പ്പെട്ട ജീവി­ത­വു­മായി കഴി­യുന്ന പാവ­ങ്ങ­ളുടെ വിശ­പ്പിന്റെ കാഠി­ന്യമ­റി­ഞ്ഞ­വ­രാണ് വ്രത­മ­നു­ഷ്ഠിച്ച വിശ്വാ­സി­കള്‍. എല്ലാ­മോ­ഹ­ങ്ങളും ആഗ്ര­ഹ­ങ്ങളും ഏക­നായ ദൈവ­ത്തിന് സമര്‍പ്പി­ച്ച­വ­രാണ് വി­ശ്വാസി­കള്‍. റംസാന്‍ മാസ­ത്തില്‍ പരി­ശീ­ലി­ക്ക­പ്പെട്ട ത്യാ­ഗവും സഹ­നവും ഇനി­യു­ളള പതി­നൊന്നു മാസ­ങ്ങ­ളിലും നില­നിര്‍ത്തി­യാല്‍ മാത്രമേ റംസാന്‍ വ്രതം കൊണ്ട് ഫല­മു­ണ്ടാ­വൂ­വെന്നും അതാണ് വ്രത­ത്തി­ന്റെ ലക്ഷ്യമെന്നും അദ്ദേഹം പറ­ഞ്ഞു.

കാഞ്ഞ­ങ്ങാട് സലഫി മസ്ജി­ദില്‍ ഈദ് നമ­സ്‌കാ­ര­ത്തിന് ശേഷം ഖുത്ബയില്‍ സംസാരിക്കുകയായിരുന്നു അദ്ദേ­ഹം. സ്ത്രീക­ള­ടക്കം നൂറു­ക­ണ­ക്കി­നാ­ളു­കള്‍ പെരു­ന്നാള്‍ നിസ്കാരത്തില്‍ പങ്കെടുത്തു.

Keywords: Eid Gah, Salafi Masjid, Mujahid, Wahabi Masjid, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia