'കാഞ്ഞങ്ങാട് - പാണത്തൂര്‍ പാത അനുമതി സ്വാഗതാര്‍ഹം'
Mar 15, 2012, 13:09 IST
കാഞ്ഞങ്ങാട്: അത്യുത്തര കേരളത്തിന്റെ സമഗ്ര റെയില്‍വെ വികസനത്തിനുതകുന്ന കാഞ്ഞങ്ങാട് - കാണിയൂര്‍ പാതയുടെ ആദ്യഘട്ടം കാഞ്ഞങ്ങാട് - പാണത്തൂര്‍ പാത അംഗീകരിച്ച് ആസൂത്രണ കമ്മീഷന്റെ അനുമതിക്ക് വിടാനുള്ള തീരുമാനം കാഞ്ഞങ്ങാട് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം സ്വാഗതം ചെയ്തു.
കാഞ്ഞങ്ങാട് - പാണത്തൂര്‍ പാതയുടെ ലാന്റ് സര്‍വ്വേയുടെ ട്രാഫിക്ക് സര്‍വ്വേയും ഒരു വര്‍ഷം മുന്‍പേ പൂര്‍ത്തിയായതാണ്. പാണത്തൂര്‍-കാണിയൂര്‍ പാതയുടെ സര്‍വ്വേയുള്ള നടപടികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. ഇതിന്റെ സര്‍വ്വേ തുടരാനും കാഞ്ഞങ്ങാട്-പാണത്തൂര്‍ പാതയ്ക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം ലഭ്യമാക്കാനും അടിയന്തര നടപടികള്‍ വേണം. ഉത്തര മലബാറിലെ തീവണ്ടിയാത്രക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യമായ കണ്ണൂര്‍- മംഗലാപുരം പാസഞ്ചര്‍ ഉള്‍പ്പെടെ പല പ്രധാന ആവശ്യങ്ങളും ബജറ്റില്‍ ഇടം കിട്ടാത്തത് നിരാശജനകമാണെന്ന് പാസഞ്ചേഴ്സ് അസോസിയേഷന്‍ പറഞ്ഞു.
Keywords: Kanhangad, Panathur, Railway-track, Kasaragod