മകളെ കാണാന്‍ പോയ പിതാവിനെ കാണാതായി
Aug 23, 2012, 22:24 IST
കാഞ്ഞങ്ങാട്: മകളെ കാണാന്‍ തളിപ്പറമ്പിലേക്ക് പോയ കാഞ്ഞങ്ങാട് സ്വദേശിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ മലയാക്കോട് പി കുഞ്ഞിരാമനെയാണ് (65) കാണാതായത്.
ബുധനാഴ്ച ഉച്ചയ്ക്കാണ് മകളുടെ തളിപ്പറമ്പിലുള്ള ഭര്‍തൃ ഗൃഹത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് കുഞ്ഞിരാമന്‍ ചെമ്മട്ടംവയലിലെ വീട്ടില്‍ നിന്നിറങ്ങിയത്.
ബുധനാഴ്ച ഉച്ചയ്ക്കാണ് മകളുടെ തളിപ്പറമ്പിലുള്ള ഭര്‍തൃ ഗൃഹത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് കുഞ്ഞിരാമന്‍ ചെമ്മട്ടംവയലിലെ വീട്ടില്‍ നിന്നിറങ്ങിയത്.
പിന്നീട് വീട്ടുകാര്‍ തളിപ്പറമ്പിലെ വീട്ടില്‍ വിളിച്ചപ്പോള്‍ കുഞ്ഞിരാമന്‍ അവിടെയെത്തിയില്ലെന്ന വിവരമാണ് ലഭിച്ചത്. സ്വന്തം വീട്ടിലേക്കും കുഞ്ഞിരാമന്‍ മടങ്ങി വന്നില്ല. ഇതേതുടര്‍ന്ന് വീട്ടുകാര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.
Keywords: Man missing, Chemmattam Vayal, Kanhangad, Kasaragod.