city-gold-ad-for-blogger

കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്ത് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച

കാഞ്ഞങ്ങാട്: (www.kasargodvartha.com 07.01.2015) കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്തിന്റെ നവീകരിച്ച ആസ്ഥാന മന്ദിരം വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

ഖാസി ഹൗസ്, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസ്, ഖാസി യു.കെ. സ്മാരക കുത്ബ്ഖാന, ഖാസി പി.എ സ്മാരക കോണ്‍ഫറന്‍സ് ഹാള്‍, ഫയല്‍ റൂം, അനുരഞ്ജന വേദി എന്നിവ ഉള്‍കൊള്ളുന്നതാണ് നവീകരിച്ച ആസ്ഥാന മന്ദിരം.

അനുരഞ്ജന വേദിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി സയ്യദ് ജിഫ്രി മുത്തുക്കോയ തങ്ങളും അഡ്മിനിസ്‌ട്രേഷന്‍ ഓഫീസ് ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞും നിര്‍വഹിക്കും.

സയ്യിദ് കെ.എസ്. അലി തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തും. കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ആശിര്‍വാദ പ്രസംഗം നടത്തും. കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിക്കും.

ജനറല്‍സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് സ്വാഗതം പറയും. മുന്‍മന്ത്രി പി.കെ.കെ. ബാവ, ജില്ലാ സംയുക്ത ജമാഅത്ത് കോഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, കേരള കരകൗശല കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി. ഖമറുദ്ധീന്‍, പി.എ.കോളജ് ഓഫ് എഞ്ചിനീയറിംഗ് ചെയര്‍മാന്‍ പി.എ. ഇബ്രാഹിം ഹാജി, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ട്രഷറര്‍ സി.കുഞ്ഞഹമ്മദ് ഹാജി പാലക്കി, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം.മൊയ്തു മൗലവി, ഖാലിദ് പാറപ്പള്ളി, കെ.യു.ദാവൂദ്, ജാതിയില്‍ ഹസൈനാര്‍, ഷരീഫ്, സി.മുഹമ്മദ് കുഞ്ഞി, ബഷീര്‍ ആറങ്ങാടി എന്നിവര്‍ പ്രസംഗിക്കും.
കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്ത് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സുനന്ദ പുഷ്‌ക്കര്‍ മരിച്ചുകിടക്കുന്ന ചിത്രങ്ങള്‍ പുറത്തായി; മൃതദേഹത്തില്‍ പതിനഞ്ചോളം പാടുകള്‍
Keywords:  Kasaragod, Kanhangad, Kerala, Jamaath-committe, inauguration, Kanhangad Muslim Jamaath head office inauguration on 8th.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia