city-gold-ad-for-blogger

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് 40-ാം വാര്‍ഷികം; പ്രചരണ ജാഥക്ക് പ്രൗഡോജ്ജ്വല തുടക്കം

കാഞ്ഞങ്ങാട്: (www.kasargodvartha.com 05/01/2015) സംയുക്ത ജമാഅത്തിന്റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന പ്രചരണ ജാഥക്ക് അതിഞ്ഞാലില്‍ തുടക്കമായി. അതിഞ്ഞാല്‍ അസ്സയ്യിദ് ഉമര്‍ സമര്‍ഖന്ദി മഖാം സിയാറത്തോടെ ജാഥാ ലീഡര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജിക്ക് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ലീഡര്‍ ബഷീര്‍ വെള്ളിക്കോത്ത്, ഡയറക്ടര്‍ കുഞ്ഞാമദ് പാലക്കി, സംയുക്ത ജമാഅത്ത്, സ്വാഗത സംഘം ഭാരവാഹികള്‍ എന്നിവരാണ് ജാഥയിലെ സ്ഥിരാംഗങ്ങള്‍.

ഉദ്ഘാടന സമ്മേളനം തെരുവത്ത് മൂസ ഹാജിയുടെ അധ്യക്ഷതയില്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സി. മുഹമ്മദ് കുഞ്ഞി, കെ.യു ദാവൂദ്, അബ്ദുല്‍ ഫത്താഹ് ഫൈസി, ബഷീര്‍ ആറങ്ങാടി, മുബാറക് ഹസൈനാര്‍ ഹാജി, ഖാലിദ് പാറപ്പള്ളി, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ജാതിയില്‍ ഹസൈനാര്‍, മൊയ്തു മൗലവി, പി.എം ഫാറൂഖ്, പാലാട്ട് ഹസൈനാര്‍, അബ്ദുല്‍ അസീസ് മൗലവി, സുലൈമാന്‍ ഹാജി, കെ.വി അബ്ദുര്‍ റഹ്മാന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രചരണ ജാഥ തിങ്കളാഴ്ച ഒടയംചാലില്‍ സമാപിച്ചു.

ചൊവ്വാഴ്ച രാവിലെ കമ്മാടത്ത് നിന്നും ആരംഭിക്കുന്ന ജാഥ ബിരിക്കുളം, മൗവേനി, പൂക്കാട്, കുന്നുംകൈ ഈസ്റ്റ്, കുന്നുംകൈ വെസ്റ്റ്, ബങ്കളം, ചാളക്കടവ്, പെരിയോട്ട്, കാഞ്ഞിരപ്പൊയില്‍, കയ്യുള്ളക്കൊച്ചി, കന്നാടം, അരയി, ആറങ്ങാടി, കൂളിയങ്കാല്‍, തോയമ്മല്‍, ഉദയനഗര്‍, ചാലിങ്കാല്‍, പെരിയ, കൊട്ടിലങ്ങാട് എന്നീ സ്ഥലങ്ങളില്‍ പ്രചരണം നടത്തി നോര്‍ത്ത് ചിത്താരിയില്‍ സമാപിക്കും. കാഞ്ഞങ്ങാട് മുബാറക് മസ്ജിദ് പരിസരത്ത് നിന്നും ആരംഭിക്കുന്ന ജാഥ വെള്ളിക്കോത്ത് വെച്ച് നടക്കുന്ന പൊതു സമ്മേളനത്തോടെ സമാപിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് 40-ാം വാര്‍ഷികം; പ്രചരണ ജാഥക്ക് പ്രൗഡോജ്ജ്വല തുടക്കം

Keywords : Kanhangad, Kasaragod, Kerala, Inauguration, Kanhangad Muslim Jama ath. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia