city-gold-ad-for-blogger

കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് 40-ാം വാര്‍ഷിക സമ്മേളനത്തിനു ഉജ്ജ്വല തുടക്കം

സഹോദര സമുദായങ്ങളുമായി ബന്ധം ഊട്ടിയുറപ്പിച്ചതാണ് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ വിജയ രഹസ്യം: എം.പി. അബ്ദു സമദ് സമദാനി

ജീവിത വിശുദ്ധിയാണ് ആധുനിക ലോകത്തെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 15/01/2015) കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് 40-ാം വാര്‍ഷിക സമ്മേളനത്തിനു നോര്‍ത്ത് കോട്ടച്ചേരി മെട്രോ പ്ലാസ ഗ്രൗണ്ടില്‍ പ്രൗഢോജ്ജ്വല തുടക്കം. സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷനായി. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. സയ്യിദ് സൈനുല്‍ ആബിദീന്‍, അബ്ദുര്‍ റഹ്മാന്‍ ബാഫഖി തങ്ങള്‍ മലേഷ്യ എന്നിവരുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗത്തില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിലെ പള്ളി മദ്‌റസകളില്‍ ദീര്‍ഘ കാലം സേവനം ചെയ്ത ഖത്വീബ്, മുഅദ്ദിന്‍, മുഅല്ലിംകള്‍ക്ക് എം.പി അബ്ദുല്‍ സമദ് സമദാനി ആദര സമര്‍പ്പണം നടത്തി. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ലോഗോ രൂപകല്‍പന ചെയ്ത വ്യക്തിക്ക് പി. കരുണാകരന്‍ എം.പി മൊമെന്റോ വിതരണം ചെയ്തു. 25 കുടുംബങ്ങള്‍ക്കുള്ള ഭൂമിദാന പ്രഖ്യാപനം കുവൈത്ത് ശാഖാ കമ്മിറ്റി മഹ്മൂദ് അബ്ദുല്ല നിര്‍വഹിച്ചു.

ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, പള്ളിക്കര ഖാസി പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍, മുന്‍ മന്ത്രി സി.ടി അഹമ്മദ് അലി, യഹ്‌യ തളങ്കര, തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, കീഴൂര്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി, പള്ളിക്കര സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പി.എ അബൂബക്കര്‍ ഹാജി, ദുബൈ ശാഖ പ്രസിഡണ്ട് എം.കെ അബ്ദുല്ല ആറങ്ങാടി, സി. കുഞ്ഞഹമ്മദ് ഹാജി, പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എം മൊയ്തു മൗലവി, ഖാലിദ് പാറപ്പള്ളി, കെ.യു ദാവൂദ്, ശരീഫ് എഞ്ചിനീയര്‍, സി.കെ റഹ്മത്തുല്ല, പി.എ നാസര്‍ കുവൈത്ത്, എം.കെ മുഹമ്മദ് അബ്ദുല്ല, കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, കെ. ഹംസ മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.

സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് സ്വാഗതവും സെക്രട്ടറി ബഷീര്‍ ആറങ്ങാടി നന്ദിയും പറഞ്ഞു.

കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് 40-ാം വാര്‍ഷിക സമ്മേളനത്തിനു ഉജ്ജ്വല തുടക്കം

സഹോദര സമുദായങ്ങളുമായി ബന്ധം ഊട്ടിയുറപ്പിച്ചതാണ് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ വിജയ രഹസ്യം 

സ്വന്തം സമുദായത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്ന അനിവാര്യമായ കടമ നിര്‍വഹിക്കുന്നു എന്നതിനൊപ്പം സഹോദര സമുദായങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക എന്ന ധര്‍മം കൂടി നിര്‍വഹിച്ചതാണ് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ വിജയ രഹസ്യങ്ങളിലൊന്നെന്ന് എം.പി. അബ്ദു സമദ് സമദാനി എം.എല്‍.എ അഭിപ്രായപ്പെട്ടു. നാല്‍പ്പതാണ്ടു കാലത്തെ നീണ്ട പ്രവര്‍ത്തനത്തിനിടയില്‍ സമുദായ ഐക്യത്തിനും സാമൂഹിക പരിഷ്‌ക്കരണ സംരംഭങ്ങള്‍ക്കും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം സമുദായ മൈത്രി ഊട്ടിയുറപ്പിക്കുന്ന സ്‌നേഹ സംഗമങ്ങള്‍ക്കും വേണ്ടിയുള്ള സംയുക്ത ജമാഅത്ത് സംരംഭങ്ങളില്‍ ഭാഗവാക്കാകാന്‍ കഴിഞ്ഞ അനുഭവങ്ങള്‍ സമദാനി അനുസ്മരിച്ചു.

മതം കരുണയാണെന്നത് മറന്നുപോയവര്‍ മതവിരുദ്ധരാണ്. അത്തരം മതവിരുദ്ധരെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നവരാണ് പെഷവാറും സിറിയയും ഗുജറാത്തും സൃഷ്ടിക്കുന്നത്. ഈ കാരുണ്യം വറ്റിപ്പോകുമ്പോഴാണ് മാതാപ്പിതാക്കള്‍ വൃദ്ധസദനങ്ങളില്‍ തള്ളിപ്പോകുന്നതും മാതാപ്പിതാക്കളാല്‍ പീഡിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ സര്‍ക്കാര്‍ വക പരിരക്ഷ കേന്ദ്രങ്ങളില്‍ അഭയം തേടേണ്ടി വരുന്നതും. ഗൃഹാന്തരങ്ങളില്‍ വൃദ്ധരും കുഞ്ഞുങ്ങളും സ്വന്തം ബന്ധുക്കളില്‍ നിന്ന് നേരിടേണ്ടി വരുന്ന തിക്താനുഭവങ്ങളാണ് സമൂഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത സമകാലിക സമസ്യകളില്‍ പ്രധാനപ്പെട്ടത്.

പട്ടിണി കിടന്നും ഭാരം ചുമന്നും കിലോമീറ്ററുകള്‍ നടന്നും പള്ളിക്കൂടങ്ങളില്‍ പോയിരുന്ന നമ്മുടെ ബാല്യങ്ങള്‍ ദുരിത പൂര്‍ണമായിരുന്നുവെന്ന ധാരണ തെറ്റ് കോട്ടും സൂട്ടും ടൈയുമണിഞ്ഞ് വാഹനങ്ങളില്‍ സഞ്ചരിച്ച് ശീതീകരിച്ച ക്ലാസ് മുറികളില്‍ പഠനം നടത്തുന്ന പുതിയ തലമുറയിലെ ബാല്യങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടത് നമ്മുടെ തലമുറക്കാവോളം ലഭിച്ചിരുന്ന മാതാപിതാക്കളുടെയും ഗുരുനാധന്മാരുടെയും സ്‌നേഹമാണ്. ശിഷ്യനെ പട്ടിക്കൂട്ടിലടച്ച അധ്യാപികയുടെ കാലമാണിത്. ആയിരം കംപ്യൂട്ടറുകള്‍ക്ക് ഒരു പിതാവാകാനോ അനേകം മെഗാബൈറ്റ് ചാറ്റ് ചെയ്താല്‍ ഹൃദ്യമായ സൗഹൃദം നേടാനോ സാധ്യമല്ലെന്ന യാഥാര്‍ത്ഥ്യം ഈ തലമുറ തിരിച്ചറിയണം സമദാനി തുടര്‍ന്ന് പറഞ്ഞു.

കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് 40 -ാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനില്‍ ജമാഅത്ത് പരിധിയിലെ മത സ്ഥാപനങ്ങളില്‍ ദീര്‍ഘകാലം സേവനമനുഷ്ടിച്ച ഖത്തീബ്, മുഅദ്ദിന്‍, മുഅല്ലിം എന്നിവരെ ആദരിച്ചുകൊണ്ട് പ്രഭാഷണം നടത്തുകയായിരുന്നു സമദാനി. ആത്മാര്‍ത്ഥമായ നേതൃത്വവും സമര്‍പ്പണ സന്നദ്ധരായ അനുയായികളുടെയും കൂട്ടായ പരിശ്രമമാണ് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെ വേറിട്ട അടയാളപ്പെടുത്തലുകള്‍ക്ക് നിതാനമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. സംയുക്ത ജമാഅത്ത് നടപ്പാക്കുന്ന ശിഹാബ് തങ്ങള്‍ മാംഗല്യ നിധിയും ഭൂദാന പദ്ധതിയും കേരളത്തിലെ മറ്റു സംയുക്ത ജമാഅത്തുകള്‍ കൂടി മാതൃകയാക്കേണ്ടതാണെന്ന് സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. രണ്ടായിരത്തോളം വ്യവഹാരങ്ങള്‍ പരിഹരിച്ച തര്‍ക്ക പരിഹാര വേദി അപൂര്‍വ്വ നേട്ടങ്ങളിലൊന്നെന്ന് തങ്ങള്‍ തുടര്‍ന്നു. അനുദിനം വികാസം  വികാസം പ്രാപിക്കുന്ന കാഞ്ഞങ്ങാട് മേഖലയില്‍ ഇടക്കിടെ അസ്വസ്ഥതയുടെ സാഹചര്യങ്ങളില്‍ ജനപ്രതിനിധി എന്ന നിലയിലുള്ള തനിക്കിടപെടേണ്ടി വന്നപ്പോഴെല്ലാം തന്റെ ശ്രമങ്ങളെ എളുപ്പമാക്കിത്തീര്‍ത്ത ശക്തികളിലൊന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ ശക്തമായ പിമ്പലങ്ങളിലൊന്ന് സൃഷ്ടിപരമായ പിന്തുണയായിരുന്നുവെന്ന് പി കരുണാകരന്‍ എം.പി. ചൂണ്ടിക്കാട്ടി. കാഞ്ഞങ്ങാടിന്റെ സാംസ്‌കാരിക നപസ്സില്‍ ഒരു തിലകക്കുറിയായി മാറാന്‍ സംയുക്ത ജമാഅത്തിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് സ്വാഗതവും സെക്രട്ടറി ബഷീര്‍ ആറങ്ങാടി നന്ദിയും പറഞ്ഞു.

ജീവിത വിശുദ്ധിയാണ് ആധുനിക ലോകത്തെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം

ജീവിത വിശുദ്ധിയാണ് അസാന്മാര്‍ഗിക ലോകത്തെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും കാഞ്ഞങ്ങാട് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് 40-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാചകരും അനുയായികളും പ്രഭാഷണത്തിലൂടെയായിരുന്നില്ല ജനങ്ങളെ സംസ്‌കരിച്ചതെന്നും ജീവിതവിശുദ്ധിയാണ് അവരുടെ ഏറ്റവും വലിയ മാതൃകയെന്നും അദ്ദേഹം പറഞ്ഞു. പ്രവാചകന്റെ ജീവിതം പകര്‍ന്ന് കിട്ടിയ അനുയായികള്‍ ലോകത്ത് ആ വിശുദ്ധിയാണ് പ്രചരിപ്പിച്ചത്. ഇന്നത്തെ നേതാക്കള്‍ അതേ വിശുദ്ധിയോടെ അനുയായികള്‍ക്ക് മാതൃക നല്‍കണമെന്നും ലോകത്ത് നന്മകള്‍ നില നിര്‍ത്താന്‍ അത് മാത്രമാണ് പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kanhangad, Jamaath-committe, Celebration, Kasaragod, Kerala, Programme, Inauguration, 40th Anniversary. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia