city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാത രണ്ടാംഘട്ട സര്‍വെ പരിഗണനയില്‍: കേന്ദ്രമന്ത്രി സദാനന്ദഗൗഡ

കാഞ്ഞങ്ങാട്: (www.kasargodvartha.com 30.06.2014) മലയോര ജനതയുടെ ചിരകാല പ്രതീക്ഷയും കാഞ്ഞങ്ങാടിന്റെ റെയില്‍വേ വികസനത്തില്‍ നാഴികക്കല്ലുമായ നിര്‍ദിഷ്ട കാഞ്ഞങ്ങാട് - കാണിയൂര്‍ റെയില്‍പ്പാത യാഥാര്‍ത്ഥ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി ഡി.വി. സദാനന്ദഗൗഡ.

കേരള, കര്‍ണാടക സംസ്ഥാനങ്ങളിലെ മലയോര മേഖലകളെ ബന്ധിപ്പിക്കുന്നതും ഉത്തരകേരളത്തില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ള ദൂരവും യാത്രാസമയവും ഗണ്യമായി കുറയ്ക്കുന്നതുമായ കാഞ്ഞങ്ങാട് - കാണിയൂര്‍ റെയില്‍പ്പാതയുടെ രണ്ടാംഘട്ടം പാണത്തൂര്‍ -കാണിയൂര്‍ പാതയുടെ സര്‍വെ നടപടികള്‍ ആരംഭിക്കുന്ന വിഷയത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് റെയില്‍പ്പാത ആക്ഷന്‍ കമ്മിറ്റി നിവേദകസംഘത്തിന് റെയില്‍വേ മന്ത്രി സദാനന്ദഗൗഡ ഉറപ്പ് നല്‍കി.

ദക്ഷിണ കന്നഡ ലോക്‌സഭാംഗം നളിന്‍കുമാര്‍ കട്ടീല്‍, സുള്ള്യ എം.എല്‍.എ എസ്. അംഗാറ എന്നിവരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സുള്ള്യ നഗരപഞ്ചായത്ത് ചെയര്‍മാന്‍ എന്‍.എ. രാമചന്ദ്ര, ജനറല്‍ കണ്‍വീനര്‍ അഡ്വ. ശ്രീകാന്ത്, ട്രഷറര്‍ സി. യൂസഫ് ഹാജി, കോടി. കെ. പൊന്നപ്പ, ടി. മുഹമ്മദ് അസ്‌ലം, സി.എ. പീറ്റര്‍, സൂര്യനാരായണ ഭട്ട്, കെ. വരദരാജപൈ, പ്രതാപ്‌സിംഗ് നായക് തുടങ്ങിയവരാണ് മംഗലാപുരത്ത് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കിയത്.

ഒന്നാംഘട്ട സര്‍വെ പൂര്‍ത്തിയായ കാഞ്ഞങ്ങാട് - പാണത്തൂര്‍ റെയില്‍പ്പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാനും രണ്ടാംഘട്ടമായ പാണത്തൂര്‍ - കാണിയൂര്‍ പാതയുടെ സര്‍വെ നടപടികള്‍ എത്രയും വേഗം ആരംഭിക്കാനും പുതിയ റെയില്‍ ബജറ്റില്‍ തുക വകയിരുത്തണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. സദാനന്ദഗൗഡ കേന്ദ്ര റെയില്‍വെ മന്ത്രി ആയതോടെ ഗൗഡയുടെ ജന്മനാടായ സുള്ള്യയിലൂടെ കടന്ന് പോകുന്ന റെയില്‍പ്പാത യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ക്ക് വേഗതയേറിയിട്ടുണ്ട്.

കാഞ്ഞങ്ങാട് നഗരവികസന കര്‍മസമിതിയും കാണിയൂര്‍ പാത ആക്ഷന്‍ കമ്മിറ്റിയും പ്രത്യേക നിവേദനങ്ങളാണ് ഡി.വി. സദാനന്ദഗൗഡയ്ക്ക് സമര്‍പിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാത രണ്ടാംഘട്ട സര്‍വെ പരിഗണനയില്‍: കേന്ദ്രമന്ത്രി സദാനന്ദഗൗഡ

Keywords : Kasaragod, Kanhangad, Railway, Kerala, Minister, D.V Sadananda Gowda, Kanhangad - Kaniyoor. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia