കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് പാലക്കി കുഞ്ഞഹമ്മദ് ഹാജി സ്ഥാനം രാജിവെച്ചു

● അജാനൂർ മഹല്ല് പ്രസിഡൻ്റ് സ്ഥാനവും ഒഴിഞ്ഞു.
● വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിൽ.
● ഖാസി ജിഫ്രി മുത്തു കോയ തങ്ങൾക്ക് രാജിക്കത്ത് നൽകി.
● ഒരു വർഷത്തിലധികമായി അദ്ദേഹം പ്രസിഡൻ്റ് സ്ഥാനത്ത്.
● പുതിയ പ്രസിഡൻ്റിനെ ഉടൻ തെരഞ്ഞെടുക്കും.
● മെട്രോ മുഹമ്മദ് ഹാജിയുടെ വിയോഗ ശേഷമാണ് സ്ഥാനമേറ്റത്.
കാഞ്ഞങ്ങാട്: (KasargodVartha) സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് സ്ഥാനം പാലക്കി കുഞ്ഞഹമ്മദ് ഹാജി രാജിവെച്ചു. ഞായറാഴ്ച തന്നെ അദ്ദേഹം രാജിക്കത്ത് സംയുക്ത ജമാഅത്ത് ഖാസി ജിഫ്രി മുത്തു കോയ തങ്ങൾക്ക് നൽകി. അജാനൂർ തെക്കേപ്പുറം മഹല്ല് ജമാത്ത് പ്രിഡണ്ട് സ്ഥാനവും അദ്ദേഹം ഇതോടൊപ്പം രാജിവെച്ചിട്ടുണ്ട്.
ഒരു വർഷത്തിലധികമായി കുഞ്ഞഹമ്മദ് ഹാജി പ്രസിഡൻ്റ് സ്ഥാനത്ത് തുടരുകയാണ്. അടുത്ത വർഷം കാലാവധി ബാക്കി നിൽക്കെയാണ് വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി കുഞ്ഞഹമ്മദ് ഹാജി പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുന്നതായി അറിയിച്ചത്.
അടുത്ത് തന്നെ ജമാത്ത് കമ്മറ്റിയോഗം ചേർന്ന് പ്രസിഡണ്ട് സ്ഥാനത്തെക്ക് പുരിയ ആളെ തെരെഞ്ഞടുക്കുമെന്ന് ബന്ധപ്പെട്ടവർ കാസർകോട് വാർത്തയോട് പറഞ്ഞു.
മെട്രോ മുഹമ്മദ് ഹാജിയുടെ വിയോഗത്തെ തുടർന്നാണ് കുഞ്ഞാമദ് പാലക്കിയെ സംയുക്ത ജമാഅത്ത് പ്രസിഡണ്ടായി തെരെഞ്ഞടുത്തത്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Palakki Kunhahammad Haji resigned as Kanhangad Samyuktha Jama'ath President and Ajanur Thekkepuram Mahallu Jama'ath President.
#Kanhangad #Jamaath #Resignation #KeralaNews #Kasargod #MuslimCommunity