വികസനക്കുതിപ്പിൽ ഹോസ്ദുർഗ്; സബ് ട്രഷറിക്ക് 1.48 കോടിയുടെ കെട്ടിടം യാഥാർത്ഥ്യമാകുന്നു

● 2424 സ്ക്വയർഫീറ്റിൽ ഒറ്റനില കെട്ടിടം.
● ഓഫീസർ കാബിൻ, റെക്കോർഡ് റൂം എന്നിവ ഉണ്ടാകും.
● 274 ദിവസമാണ് നിർമ്മാണ കാലാവധി.
● അലാമിപ്പള്ളി ബസ് സ്റ്റാൻഡിലാണ് ഇപ്പോഴത്തെ പ്രവർത്തനം.
● എച്ച് എൽ എൽ ആണ് നിർമ്മാണ ചുമതല.
കാഞ്ഞങ്ങാട്: (KasargodVartha) പതിറ്റാണ്ടുകൾ പഴക്കമുള്ള ഹോസ്ദുർഗ് സബ് ട്രഷറി പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിട നിർമ്മാണത്തിനുള്ള നടപടികൾ പൂർത്തിയായതായി ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം മേയ് 26 ന് വൈകുന്നേരം 5.30 മണിക്ക് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിക്കും. ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥി ആയി പങ്കെടുക്കും.
ട്രഷറി ഡയറക്ടർ വി.സാജൻ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ ഉൾപ്പെടെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കും. ജില്ല ട്രഷറി ഓഫീസർ കെ റീജ കൃതജ്ഞത രേഖപ്പെടുത്തും. പുതിയകോട്ടയിലെ പഴയ ട്രഷറി കെട്ടിടം പൊളിച്ചുനീക്കിയ സ്ഥലത്താണ് 1.48 കോടിയുടെ ഒറ്റനില കെട്ടിടം പണിയുക.
നിലവിൽ അലാമിപ്പള്ളി ബസ്‌സ്റ്റാൻഡ് കെട്ടിടത്തിലാണ് ട്രഷറി പ്രവർത്തിച്ചു വരുന്നത്. 2424 സ്ക്വയർഫീറ്റ് വിസ്തീർണമുള്ള ഒരു നില കെട്ടിടത്തിൽ സബ് ട്രഷറിക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഉണ്ടാകും. ഓഫീസർമാരുടെ കാബിൻ, റെക്കോർഡ് റൂം, ഗാർഡ് റൂം, പെൻഷൻ ലോഞ്ച്, പണമിടപാട് ഏരിയ, പൊതു ശൗചാലയം, ഡൈനിങ് ഹാൾ എന്നിവ കെട്ടിടത്തിൽ ഒരുക്കും.
എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡിന്റെ നേതൃത്വത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തിയുടെ കരാറുകാരൻ എം എ അബ്ദുൽ നാസർ ആണ്. 274 ദിവസമാണ് നിർമ്മാണ കാലാവധി.
വാർത്താ സമ്മേളനത്തിൽ സംഘാടകസമിതി വർക്കിംഗ് ചെയർമാനും നഗരസഭ ചെയർപേഴ്സണുമായ കെ വി സുജാത, അസിസ്റ്റൻറ് ജില്ലാ ട്രഷറി ഓഫീസർ ഗഫൂർഒ.ടി, സബ്ട്രഷറി ഓഫീസർ പി സിന്ധു എന്നിവർ പങ്കെടുത്തു.
ഈ വാർത്ത ഷെയർ ചെയ്യൂ! നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക!
Summary: Kanhangad's Hosdurg sub treasury is getting a new ₹1.48 crore building. The foundation stone will be laid on May 26th by Finance Minister K.N. Balagopal. The new single-story building will have necessary facilities.
#Kanhangad, #HosdurgTreasury, #NewBuilding, #KeralaGovernment, #FinanceMinister, #Development