city-gold-ad-for-blogger

കാഞ്ഞങ്ങാട്ടെ വ്യാജ പാസ്‌പോര്‍ട്ട് കേസ്; അന്വേഷണം കൂടുതല്‍ മേഖലകളില്‍ വ്യാപിപ്പിക്കും

കാഞ്ഞങ്ങാട്ടെ വ്യാജ പാസ്‌പോര്‍ട്ട് കേസ്; അന്വേഷണം കൂടുതല്‍ മേഖലകളില്‍ വ്യാപിപ്പിക്കും
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ വ്യാജ പാസ്‌പോര്‍ട്ട് കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ചില പോലീസ് ഉദ്യോഗസ്ഥരും രണ്ട് പോസ്റ്റുമാന്‍മാരും ചില ട്രാവല്‍ ഏജന്‍സി ഉടമകളും ഉള്‍പ്പെടെ നിരവധി പേര്‍ പ്രതികളായ വ്യാജ പാസ്‌പോര്‍ട്ട് കേസിന്റെ പ്രധാന കണ്ണികളില്‍ പലരും ഇപ്പോഴും നിയമത്തിന് മുന്നില്‍ എത്തിപ്പെട്ടിട്ടില്ല.

കാഞ്ഞങ്ങാടിന് പുറമെ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലും കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലും വ്യാജ പാസ്‌പോര്‍ട്ട് കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. കാഞ്ഞങ്ങാട്ടെ ചില ട്രാവല്‍ ഏജന്‍സി ഉടമകള്‍ക്ക് പുറമെ കാസര്‍കോട്ടെയും കോഴിക്കോട്ടെയും ഏതാനും ട്രാവല്‍ ഏജന്‍സി സ്ഥാപനങ്ങള്‍ക്കും വ്യാജ പാസ്‌പോര്‍ട്ടുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ചില പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അനധികൃതമായി സമ്പാദിച്ച പാസ്‌പോര്‍ട്ടുകള്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും ഉപയോഗിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ സൂചന ലഭിച്ചിരിക്കുന്നത്.

കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പോലീസിന്റെയും ഇടനിലക്കാരുടെയും ഒത്താശയോടെ ഇരുന്നൂറോളം വ്യാജ പാസ്‌പോര്‍ട്ടുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. വ്യാജപാസ്‌പോര്‍ട്ട് നേടിയവരില്‍ നിരവധി പേര്‍ അന്തര്‍ദേശീയ കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ തേടുന്നവരാണെന്ന് കാഞ്ഞങ്ങാട് എ എസ് പി മഞ്ചുനാഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

കാഞ്ഞങ്ങാട്ടെ വ്യാജ മേല്‍വിലാസം നല്‍കി സംസ്ഥാനത്തിന് പുറത്തുള്ളവരാണ് ഏറെയും അനധികൃതമായി പാസ്‌പോര്‍ട്ടുകള്‍ കൈക്കലാക്കിയിട്ടുള്ളത്. അതിനിടെ വ്യാജ പാസ്‌പോര്‍ട്ട് കേസുമായി ബന്ധപ്പെട്ട് റിമാ ന്റില്‍ കഴിയുന്ന കാഞ്ഞങ്ങാട്ടെ മദനി ട്രാവല്‍സ് ഉടമ മദനി ഹമീദിനെ കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവെടുപ്പുകള്‍ക്കും കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് നല്‍കിയ അപേക്ഷ ഇന്നുച്ചയോടെ കോടതി പരിഗണിക്കുന്നുണ്ട്.

മദനിയെ ചൊവ്വാഴ്ച തന്നെ കസ്റ്റഡിയില്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്. മദനി ഹമീദിനെ ചോദ്യം ചെയ്താല്‍ വ്യാജ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്ന് പോലീസ് കരുതുന്നു. കാഞ്ഞങ്ങാട്ടെ ചില ട്രാവല്‍ ഏജന്‍സികള്‍ മുഖാന്തിരം മലയോര പ്രദേശങ്ങളിലെ പലരും വ്യാജ പാസ്‌പോര്‍ട്ടു സമ്പാദിച്ചിട്ടുണ്ട്. പോലീസിന്റെ പ്രത്യേക സ്‌ക്വാഡിന് പുറമെ ക്രൈംബ്രാഞ്ചും ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്.

Keywords: Kanhangad, Fake Passport case, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia