കാഞ്ഞങ്ങാട് കലാപം ; ലോഡ്ജില്‍ ഒളിവില്‍ പാര്‍ത്ത പ്രതിയെ പിടികൂടി
May 18, 2012, 13:30 IST
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കലാപ കേസിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടെ പോലീസ് പിടികൂടി.
ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം താമസിക്കുന്ന തസ്‌രീഫിനെയാണ് (20) ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണുഗോപാല്‍, അഡീഷണല്‍ എസ് ഐ എം ടി മൈക്കിള്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. നഗരത്തിലെ ഒരു ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടെ വെള്ളിയാഴ്ച പുലര്‍ച്ചെ തസ്‌രീഫിനെ പോലീസ് പിടികൂടിയത്. പ്രതിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതിയില്‍ ഹാജരാക്കും.
കാഞ്ഞങ്ങാട് കലാപത്തെതുടര്‍ന്ന് വിവിധ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട തസ്‌രീഫ് പോലീസ് അന്വേഷണത്തെതുടര്‍ന്ന് ഒളിവില്‍ പോകുകയും പിന്നീട് ബാംഗ്ലൂരിലേക്ക് കടക്കുകയുമായിരുന്നു. അഞ്ച് ദിവസം മുമ്പ് ബാംഗഌരില്‍ നിന്ന് കാഞ്ഞങ്ങാട്ടെത്തിയ തസ്‌രീഫ് പോലീസിന് പിടികൊടുക്കാതിരിക്കാനായി ലോഡ്ജില്‍ മുറിയെടുത്ത് തങ്ങുകയായിരുന്നു.

Keywords: Kasaragod, Kanhangad, Kerala, Accuse, Kanhangad-Clash, Police