city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ടെ അപകടം: ഓട്ടോ റിക്ഷ ഡ്രൈവറുടെയും അതിഥി തൊഴിലാളികളുടെയും നില ഗുരുതരം

Damaged auto-rickshaw after a collision with a car in Kanhangad, Kerala.
Photo: Arranged

● പരിക്കേറ്റവർ മംഗളൂരു ആശുപത്രിയിൽ ചികിത്സയിൽ.
● ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം.
● അതിഞ്ഞാലിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു ഓട്ടോറിക്ഷ.
● പള്ളിക്കര ഭാഗത്തേക്ക് പോകുകയായിരുന്നു കാർ.

കാഞ്ഞങ്ങാട്: (KasargodVartha) കെ.എസ്.ടി.പി റോഡിൽ മൻസൂർ ആശുപത്രിക്കും അതിഞ്ഞാൽ പള്ളിക്കും ഇടയിൽ ഞായറാഴ്ച രാവിലെ ഏഴുമണിയോടെ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം സംഭവിച്ചു. 

ഈ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവറും രണ്ട് അതിഥി തൊഴിലാളികളും ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആശുപത്രിയിൽ ചികിത്സയിലാണ്.

അതിഞ്ഞാൽ ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവറും മടിക്കൈ സ്വദേശിയുമായ അഷറഫ് (48), മറ്റ് രണ്ട് അതിഥി തൊഴിലാളികൾ എന്നിവർക്കാണ് പരിക്കേറ്റത്. ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. 

അതിഞ്ഞാലിൽ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയും പള്ളിക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.
 

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: A car collided with an auto-rickshaw on the KSTP road in Kanhangad, injuring the auto driver and two migrant workers seriously. They are receiving treatment in a Mangaluru hospital. The auto-rickshaw was completely damaged.

#KanhangadAccident, #RoadAccident, #Kerala, #Injured, #MigrantWorkers, #MangaluruHospital

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia