കാഞ്ഞങ്ങാട് ആര്‍ട് ഫോറം കുട്ടികളുടെ നാടകവേദി രൂപീകരിക്കുന്നു
Apr 9, 2013, 13:21 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ സാംസ്‌കാരിക-സാഹിത്യ-കലാരംഗത്ത് കഴിഞ്ഞ എട്ട് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ആര്‍ട്ട്‌ഫോറം കുട്ടികളുടെ നാടക വേദിക്ക് രൂപം നല്‍കുന്നു. യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ ഉല്‍പ്പെടുത്തി രൂപീകരിക്കുന്ന ആര്‍ട്ട്‌ഫോറം റൂറല്‍ തീയറ്റര്‍ ഏപ്രില്‍ 16ന് വൈകിട്ട് നാല് മണിക്ക് മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി.സ്‌ക്കൂളില്‍ പ്രശ്‌സ്ത നാടക സംവിധായകനും തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ സീനിയര്‍ അധ്യാപകനുമായ രാജു നരിപ്പറ്റ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ ആര്‍ട്ട്‌ഫോറം പ്രസിഡന്റ് സി.നാരായണന്‍ അധ്യക്ഷത വഹിക്കും. പി.വി.കെ. പനയാല്‍, പ്രൊഫ. സി. ബാലന്‍, വി. ശശീധരന്‍, രാജ്‌മോഹന്‍ നീലേശ്വരം, പ്രൊഫ. സി. കണ്ണന്‍ എന്നിവര്‍ സംബന്ധിക്കും. ആര്‍ട്ട് ഫോറം റൂറല്‍ തിയറ്റര്‍ രൂപീകരണത്തിന്റെ ഭാഗമായി ഏപ്രില്‍ 16 മുതല്‍ 18 വരെ മേലാങ്കാട്ട് സ്‌കൂളില്‍ കുട്ടികളുടെ നാടകക്കളരി ഒരുക്കുന്നുണ്ട്. 16ന് രാവിലെ 10 മണിക്ക് നാടകക്കളരി വി.എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. രാജു നരിപ്പാറ്റ, ഉദയന്‍ കുണ്ടംകുഴി എന്നിവരാണ് ക്യാമ്പ്
ഡയറക്ടര്‍മാര്‍.
നാടകക്കളരിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള യു.പി, ഹൈസ്‌കൂള്‍ തല വിദ്യാര്‍ഥികള്‍ ഏപ്രില്‍ 12ന് മുമ്പ് 9446956935, 9744754260 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Keywords: Kanhangad, Art forum, Drama, Students, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News