city-gold-ad-for-blogger
Aster MIMS 10/10/2023

സംഗീതവും നൃത്തവും സമന്വയിപ്പിക്കുന്ന കലാശില്പം വന്ദേമാതാരം 6ന്

കാസര്‍കോട്:(www.kasargodvartha.com 03.04.2014) സംഗീതവും നൃത്തവും സമന്വയിപ്പിക്കുന്ന കലാശില്പം വന്ദേമാതാരം ഏപ്രില്‍ ആറിന് വൈകുന്നേരം കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കൻഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശസ്‌നേഹവും പൈതൃകവും പുണ്യ സ്മരണകളും തൊട്ടുണര്‍ത്തി നാനാത്വത്തിലും ഏകത്വം വിളംബരം ചെയ്യുന്ന ദേശീയോദ്ഗ്രഥന സന്ദേശമാണ് വന്ദേമാതരം കലാശില്പം നല്‍കുന്നത്.

വിഭാഗിയ ചിന്തകളുടെ ദുരിതങ്ങളില്‍ നിസ്ഹായതയോടെ നിലവിളിക്കുന്ന ഭാരതനാടിനെ പാരമ്പര്യ കലകളുടെ കരുത്തും ചൈതന്യവും കൊണ്ട് ധന്യമാക്കി ഇന്ത്യന്‍ ഭാഷാ ഗീതങ്ങളുടെ അകമ്പടിയോടെ സമന്വയിപ്പിക്കുന്ന നൃത്തസംഗീത ആവിഷ്‌ക്കാരമാണ് വന്ദേമാതാരം. കഥകളി, ഓട്ടംതുള്ളല്‍, ഒപ്പന, മാര്‍ഗ്ഗംകളി, വടക്കന്‍പാട്ട്, വഞ്ചിപ്പാട്ട്, മോഹിനിയാട്ടം, ഭഗവത്ഗീത, ഖുര്‍ആന്‍, ബൈബിള്‍, ഭരതനാട്യം, പഞ്ചാബി, യക്ഷഗാനം, കുച്ചുപ്പുടി, ഒഡിസി, കഥക്, സ്വാതന്ത്ര്യസമരം തുടങ്ങി 25 ഓളം നൃത്തരൂപങ്ങളുമായി നൂറില്‍പരം കലാകാരികള്‍ അരങ്ങിലെത്തും.

ഭാഷാ ഗാനങ്ങളെ ഏകോപനം ചെയ്ത് സന്നിവേശിപ്പിച്ചത് ഡോ. ആര്‍ സി കരിപ്പത്താണ്. ലയം കലാക്ഷേത്രം ഡയരക്ടര്‍ രാജന്‍ കരിവെള്ളൂരാണ് വന്ദേമാതാരത്തിന്റെ ആശയവും സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമാ പിന്നണി ഗായകരായ പി ജയചന്ദ്രന്‍ ജി വേണുഗോപാല്‍, മധു ബാലകൃഷ്ണന്‍, ബിജുനാരായണന്‍, ടി പി ശ്രീനിവാസന്‍, സിതാര, കാഞ്ഞങ്ങാട് രാമചന്ദ്രന്‍ തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിച്ചത്.

ആറിനു വൈകുന്നേരം ആറുമണിക്ക് ഹൊസ്ദുര്‍ഗ് എം എല്‍ എ ഇ ചന്ദ്രശേഖരന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദിന്‍ അധ്യക്ഷത വഹിക്കും. സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യാകൃഷ്ണ മൂര്‍ത്തി മുഖ്യാതിഥിയായിരിക്കും. പരിപാടി രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കും.കാസര്‍കോട്, പയ്യന്നൂര്‍ എന്നിവിടങ്ങളിലും വന്ദേമാതാരം പരിപാടി ഒരുക്കും.

വാര്‍ത്താസമ്മേളനത്തില്‍ ലയം കലാക്ഷേത്രം ഡയരക്ടര്‍ രാജന്‍ കരിവെള്ളൂര്‍, ഡോ. ആര്‍ സി കരിപ്പത്ത്, കുട്ടമത്ത് ജനാര്‍ദ്ദനന്‍, പി വിജയന്‍ ഉപ്പിലിക്കൈ, മോഹന്‍ദാസ് വെള്ളിക്കോത്ത്, തമ്പാന്‍ കാഞ്ഞങ്ങാട് എന്നിവര്‍ സംബന്ധിച്ചു

സംഗീതവും നൃത്തവും സമന്വയിപ്പിക്കുന്ന കലാശില്പം വന്ദേമാതാരം 6ന്


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:  എഡിജിപി ആര്‍ ശ്രീലേഖ വനിതയിലെ പംക്തി നിര്‍ത്തി; മനോരമ പത്രം വരുത്തുന്നതും നിര്‍ത്തി

Keywords: Kasaragod, Kerala, school, Press meet, Kanhangad, Hosdurg, payyannur, MLA, Vande Matharam, Layam Kalakshethram

Advertisement:

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL