city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ.വെളുത്തമ്പുവിനെ മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാക്കാന്‍ ധാരണ

കെ.വെളുത്തമ്പുവിനെ മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാക്കാന്‍ ധാരണ
കാഞ്ഞങ്ങാട്: കാസര്‍കോട് ഡിസിസി പ്രസിഡണ്ട് സ്ഥാനത്തുനിന്ന് മാറ്റുമെന്ന് ഉറപ്പായ കെ.വെളുത്തമ്പുവിനെ മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാക്കാന്‍ കെപിസിസി നേതൃത്വം ധാരണയിലെത്തി. ഉത്തരമലബാറിലെ 1300 ഓളം ക്ഷേത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന മലബാര്‍ ദേവസ്വം സ്റ്റാറ്റിയൂട്ടറി പദവിയുള്ള ബോര്‍ഡുകളിലൊന്നാണ്. കോഴിക്കോട് എരിഞ്ഞിപ്പാലത്തെ ഹൗസിംഗ് ഫെഡ് കോംപ്ലക്‌സിലാണ് മലബാര്‍ ദേവസ്വത്തിന്റെ ആസ്ഥാനം. ഔദേ്യാഗിക വാഹനവും ജീവനക്കാരും മറ്റ് ആനുകൂല്യങ്ങളും ഇതുവഴി വെളുത്തമ്പുവിന് ലഭിക്കും.
സിപിഎം നേതാവും കല്‍പ്പറ്റയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ പി. ചാത്തുക്കുട്ടിയാണ് നിലവില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍. അദ്ദേഹത്തിന് ഇനി അഞ്ചുമാസത്തെ കാലാവധി ബാക്കിയിട്ടുണ്ട്. സ്റ്റാറ്റ്യൂട്ടറി പദവിയുള്ള സ്ഥാപനമായതിനാല്‍ പി.ചാത്തുക്കുട്ടി സ്ഥാനമൊഴിയുന്നമുറക്കെ വെളുത്തമ്പുവിന് പുതിയ ചുമതല ഏറ്റെടുക്കാന്‍ കഴിയും.
കാസര്‍കോട് മുതല്‍ പാലക്കാട് വരെയും തൃശൂരിലെ ചാവക്കാട് താലൂക്കും ഫോര്‍ട്ട് കൊച്ചിയിലെ ഒരു അമ്പലവും അടക്കം മലബാറിലെ 1300 ല്‍ പരം ക്ഷേത്രങ്ങള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുണ്ട്. കാസര്‍കോട് ജില്ലയില്‍ മാത്രം 220 ഓളം ക്ഷേത്രങ്ങളും ഇതില്‍ ഉള്‍പ്പെടും. മധൂര്‍ ക്ഷേത്രം, കണിപ്പുര ഗോപാലകൃഷ്ണക്ഷേത്രം, മന്ദംപുറം, തൃക്കണ്ണാട്, തളിയില്‍, കാടാമ്പുഴ ക്ഷേത്രങ്ങള്‍, പെരളശേരി ക്ഷേത്രം, പിഷാരടികാവ്, ഗുരുവായൂരിലെ മമ്മിയൂര്, കണ്ണൂരിലെ ചൊവ്വ ശിവക്ഷേത്രം, മാടായിക്കാവ്, കടലായി ശ്രീകൃഷ്ണ ക്ഷേത്രം, കോഴിക്കോട് തളിയില്‍ അമ്പലം, ശ്രീകണ്ഠാപുരത്തെ മാമനംകുന്ന്, തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രം തുടങ്ങിയ ഒട്ടേറെ പ്രധാ ന ആരാധനാലയങ്ങള്‍ മലബാര്‍ ദേവസ്വത്തിന്റെ കീഴിലുണ്ട്.
1951 ലെ മദ്രാസ്-ഹിന്ദു റിലീജിയന്‍ ആന്റ് ചാരിറ്റബിള്‍ ആക്ടിന്റെ കീഴില്‍ രൂപീകരിച്ച ഹിന്ദുമത ധര്‍മ്മസ്ഥാപന വകുപ്പാണ് ഇതുവരെയും ആരാധനാലയങ്ങളുടെ ചുമതല നിര്‍വ്വഹിച്ചുവന്നിരുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡ് നിലവില്‍ വന്നതോടെ കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ അഡ്വ.പി. ചാത്തുക്കുട്ടിയെ ചെയര്‍മാനാക്കുകയായിരുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവ് കൊട്ടറവാസുദേവ് ഈ ബോര്‍ഡില്‍ അംഗമാണ്.
കേരളത്തില്‍ തിരുവിതാംകൂര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകള്‍ കഴിഞ്ഞാല്‍ പ്രധാനപ്പെട്ട സ്ഥാപനമാണ് മലബാര്‍ ദേവസ്വം ബോര്‍ഡ്. വെളുത്തമ്പു ചെയര്‍മാനാകുന്നതോടെ ഒഴിവ് വരുന്ന ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന കാര്യത്തില്‍ കെപിസിസി തലത്തില്‍ ഇനിയും ധാരണയായിട്ടില്ല. ഐ ഗ്രൂപ്പിന്റെ നോമിനിയായാണ് വെളുത്തമ്പു ഡിസിസി പ്രസിഡണ്ട് സ്ഥാനത്തെത്തിയത്. തല്‍സ്ഥിതി തുടരുകയാണെങ്കില്‍ ഐ വിഭാഗത്തിലെ അഡ്വ.സി.കെ. ശ്രീധരനാകും പുതിയ ഡിസിസി പ്രസിഡണ്ട്. എ വിഭാഗത്തിലെ പി.സി. രാമനും ഡിസിസി സെക്രട്ടറി കെ.നീലകണ്ഠനും പരിഗണനാപട്ടികയിലുണ്ട്.

Keywords: Kasaragod, Kanhangad, K. Veluthambu, DCC, Malabar, kasaragodvartha.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia