city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്ത്രീ പീഡനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണം കേന്ദ്രസര്‍ക്കാര്‍ നിലപാട്: കെ. ശ്രീകാന്ത്

സ്ത്രീ പീഡനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണം കേന്ദ്രസര്‍ക്കാര്‍ നിലപാട്: കെ. ശ്രീകാന്ത്
കാസര്‍കോട്: കേന്ദ്രസര്‍ക്കാറിന്റെ നിരുത്തരവാദപരമായ നിലപാടാണ് രാജ്യത്ത് സ്ത്രീ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമെന്ന് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു.

പീഡനക്കേസുകള്‍ വിചാരണ ചെയ്യുന്നതിന് സംസ്ഥാനങ്ങളില്‍ പ്രത്യേക കോടതികള്‍ രൂപവത്കരിക്കണമെന്ന നിയമ കമ്മീഷന്റെ ശുപാര്‍ശയിന്‍മേല്‍ പത്ത് വര്‍ഷമായി സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ മഹിളാമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ പ്രതിഷേധം ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.പി.എ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനുശേഷം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വന്‍ വര്‍ദ്ധനയാണുണ്ടായിരിക്കുന്നത്. കുറ്റവാളികള്‍ക്ക് എത്രയും പെട്ടെന്ന് ശിക്ഷ വാങ്ങിച്ചുകൊടുക്കാന്‍ പര്യാപ്തമായ നിയമനിര്‍മാണത്തിന് തയ്യാറാകാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടാണ് വര്‍ദ്ധിച്ചുവരുന്ന ലൈംഗികാതിക്രമത്തിന് കാരണം. രാജ്യ തലസ്ഥാനത്ത് ക്രൂരമായ പീഡനത്തിനിരയായി മരണത്തോട് മല്ലിട്ട് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയെ സന്ദര്‍ശിക്കാന്‍ പോലും ദല്‍ഹി വനിതാ മുഖ്യമന്ത്രി ഷീല ദീക്ഷിത് തയ്യാറായില്ല. ഹിമാചല്‍ പ്രദേശില്‍ ആരെ മുഖ്യമന്ത്രിയാക്കണമെന്ന് തീരുമാനിക്കുന്നതിലായിരുന്നു ഷീലദീക്ഷിതിന് ശ്രദ്ധ. സര്‍ക്കാര്‍ അനാസ്ഥയ്‌ക്കെതിരെ തെരുവിലിറങ്ങിയ യുവ സമൂഹത്തെ അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. പ്രതിഷേധിച്ചവരാണ് കുറ്റവാളികളെന്ന നിലയിലാണ് കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രമന്ത്രിമാരും പ്രസ്താവനയിറക്കുന്നത്.

ദേശീയ വനിതാ കമ്മീഷന്‍ കോണ്‍ഗ്രസ് കമ്മീഷനായി അധപതിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കളിറക്കുന്ന പ്രസ്താവനകള്‍ ഏറ്റുപാടുകയാണ് വനിതാ കമ്മീഷന്‍. പ്രതികള്‍ പോലും തങ്ങള്‍ ജീവിക്കാന്‍ അര്‍ഹരല്ലെന്ന് പറയുമ്പോള്‍ വധ ശിക്ഷ നല്‍കരുതെന്ന വിചിത്രവാദമാണ് വനിതാകമ്മീഷനും മനുഷ്യാവകാശ കമ്മീഷനും കൈക്കൊള്ളുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കനുസരിച്ച് തുള്ളുന്ന വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും നാടിന് അപമാനമായി മാറിയിരിക്കുകയാണ്.

സ്ത്രീ പീഡനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ മഹിളാ മോര്‍ച്ച രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി, മഹിളാ മോര്‍ച്ച നേതാക്കളായ പ്രമീള സി. നായക്ക്, ഗംഗാസദാശിവം, ശോഭന ഏച്ചിക്കാനം, അനിത ആര്‍. നായക്ക്, സരോജ. ആര്‍, ബല്ലാള്‍ സ്‌നേഹലത, ആര്‍, ദിവാകര്‍, എസ്, കുമാര്‍ എന്നിവര്‍ സംസാരിച്ചു. ശൈലജ ഭട്ട് അധ്യക്ഷത വഹിച്ചു. രത്‌നാവതി സ്വാഗതവും പുഷ്പ അമേയ്ക്കള നന്ദിയും പറഞ്ഞു.

Keywords: Delhi, Girl, Molestation, BJP, Adv.K.Srikanth, Protest, UPA, Kanhangad, Kasaragod, Kerala, Malayalam news, K. Srikanth against central government

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia