city-gold-ad-for-blogger
Aster MIMS 10/10/2023

ജെ.പി. കള്‍ചറല്‍ സെന്റര്‍ ഉദ്ഘാടനം: സംഘാടക സമിതിയില്‍ ചേരിതിരിവ്

ജെ.പി. കള്‍ചറല്‍ സെന്റര്‍ ഉദ്ഘാടനം: സംഘാടക സമിതിയില്‍ ചേരിതിരിവ്
കാഞ്ഞങ്ങാട്: പ്രമുഖ സോഷ്യലിസ്റ്റും നിയമജ്ഞനും മുന്‍ മന്ത്രിയുമായ കെ. ചന്ദ്രശേഖരന്റെ പേരില്‍ സോഷ്യലിസ്റ്റ് ജനത ചേരിതിരിഞ്ഞു. കെ. ചന്ദ്രശേഖരന്റെ സ്മരണ നിലനിര്‍ത്താന്‍ ജെ.പി. കള്‍ച്ചറല്‍ സെന്റര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് സൗത്തില്‍ 15 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടന സംഘാടന സമിതിയില്‍ ജില്ലാ സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡണ്ട് അടക്കമുള്ള നേതാക്കളെ അടുപ്പിച്ചില്ല.

സോഷ്യലിസ്റ്റ് ജനത ദേശീയ സമിതിയംഗം എം. കുഞ്ഞമ്പാടിയാണ് ജെ.പി. കള്‍ച്ചറല്‍ സെന്റര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ചെയര്‍മാന്‍. ഇതേ സമയം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കോരന്‍ മാസ്റ്റര്‍, ജില്ലാ പ്രസിഡണ്ട് എ.വി. രാമകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ചന്ദ്രശേഖരന്‍ സ്മാരക ട്രസ്റ്റും കാസര്‍കോട് ജില്ലയിലുണ്ട്. ഓരോ വര്‍ഷവും അവാര്‍ഡ് പ്രഖ്യാപനം നടത്തി പരിപാടി സംഘടിപ്പിക്കലാണ് ചന്ദ്രശേഖരന്‍ സ്മാരക ട്രസ്റ്റിന്റെ പ്രധാന പരിപാടി. കഴിഞ്ഞ തവണ മുന്‍ സ്പീക്കര്‍ വി.എം. സുധീരനാണ് അവാര്‍ഡ് ലഭിച്ചത്. ഒട്ടേറെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കോടതി ശിക്ഷിച്ചയാളെ ഉള്‍പ്പെടുത്തി നടത്തിയ അവാര്‍ഡ് പരിപാടി വന്‍ വിവാദമാകുകയും ചെയ്തിരുന്നു.

1957 ലും 1962 ലും ഹൊസ്ദുര്‍ഗില്‍ നിന്ന് നിയമസഭയിലെത്തിയ കെ. ചന്ദ്രശേഖരന്‍ 62 ല്‍ പട്ടം താണുപ്പിള്ളയുടെ മന്ത്രിസഭയില്‍ റവന്യുമന്ത്രിയായിരുന്നു. പിന്നീട് 1996 ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല കെ. ചന്ദ്രശേഖരന് ലഭിച്ചു. മലബാറില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ഏറെ ത്യാഗം സഹിച്ച നേതാവാണ് ചന്ദ്രശേഖരന്‍.

കാസര്‍കോട് ജില്ലയില്‍ ഉദുമയിലെ കെ. ബാലകൃഷ്ണനും, കാഞ്ഞങ്ങാട്ടെ എം. കുഞ്ഞമ്പാടിയുമായിരുന്നു കെ. ചന്ദ്രശേഖരന്റെ ഏറ്റവും അടുപ്പമുള്ളവര്‍. അരയി ഗവ.എല്‍.പി. സ്‌കൂള്‍ യു.പി.യായി അപ്‌ഗ്രേഡ് ചെയ്തതും, പൂരക്കളി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയതും ചന്ദ്രശേഖരന്‍ വിദ്യാഭ്യാസ മന്ത്രിയായ കാലത്തായിരുന്നു. ചന്ദ്രശേഖരന്റെ പേരില്‍ ട്രസ്റ്റ് ഉണ്ടാക്കിയവര്‍ സോവനീര്‍ പ്രസിദ്ധീകരിച്ചത് വഴിയും, പൊതുപരിപാടികള്‍ സംഘടിപ്പിച്ചത് വഴിയും പിരിച്ചെടുത്ത പണത്തിന്റെ കണക്കുകള്‍ വ്യക്തമാക്കണമെന്ന് പാര്‍ട്ടി യോഗത്തില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.

കാഞ്ഞങ്ങാട് സൗത്തില്‍ കൊവ്വല്‍സ്റ്റോറിന് പടിഞ്ഞാറ് ഭാഗത്താണ് ചന്ദ്രഖേരന്റെ പേരില്‍ ചന്ദ്രശേഖരന്‍ സ്മാരക മന്ദിരം ഉയര്‍ന്നുവന്നിട്ടുള്ളത്. മന്ദിരത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ 7ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡണ്ട് എം.പി. വീരേന്ദ്രകുമാര്‍ നിര്‍വഹിക്കും. ഇതിനുവേണ്ടി വിപുലമായ സ്വാഗതസംഘം നിലവില്‍ വന്നിട്ടുണ്ട്. ജെ.പി. കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ എം. കുഞ്ഞമ്പാടിയാണ് സ്വാഗതസംഘം ചെയര്‍മാന്‍. സോഷ്യലിസ്റ്റ് ജനത മുന്‍ മണ്ഡലം പ്രസിഡണ്ട് കെ. അമ്പാടി ജനറല്‍ കണ്‍വീനറാണ്. വി.വി. വിജയന്‍ കണ്‍വീനറും, പി.വി. തമ്പാന്‍ ട്രഷററുമാണ്.

ഉദുമയിലെ യു. ശ്രീധരനാണ് വൈസ് ചെയര്‍മാന്‍. സോഷ്യലിസ്റ്റ് ജനത ജില്ലാസെക്രട്ടറിമാരായ പ്രൊഫ.എ.കെ. ശങ്കരന്‍, പി.പി. സുന്ദരന്‍, നഗരസഭാ കൗണ്‍സിലര്‍ കെ. ദിവ്യ, കെ. ചന്തു, വി.വി. രവീന്ദ്രന്‍ മാസ്റ്റര്‍, എം.വി. ചെറിയമ്പു മാസ്റ്റര്‍, പാറക്കോട് കൃഷ്ണന്‍, സി.വി. രമേശന്‍, വി.കെ. ചന്ദ്രന്‍, പനങ്കാവ് കൃഷ്ണന്‍, എം. കുമാരന്‍, കെ.വി. വിനു, കെ. രവീന്ദ്രന്‍, പി.വി. കോരന്‍, എം. ഭാര്‍ഗവി എന്നിവര്‍ വിവിധ സബ് കമ്മിറ്റികളുടെ തലപ്പത്തുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കോരന്‍ മാസ്റ്ററെയും, ജില്ലാ പ്രസിഡണ്ട് എ.വി. രാമകൃഷ്ണനേയും അനുകൂലിക്കുന്ന വിഭാഗത്തെ പൂര്‍ണ്ണമായും മാറ്റിനിര്‍ത്തിയാണ് സംഘാടക സമിതി നിലവില്‍ വന്നത്.

Keywords : Kanhangad, Kerala, Kasaragod, Socialist Janatha, J.P Cultural Center, M.P. Veerendra Kumar, Program, Inauguration, Kasargodvartha, Kerala, Kerala Vartha, Malayalam Vartha, Kvartha, National News, Inter National News, Sports News, Stock News, Gold News, Entertainment. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL