കലോത്സവത്തില്‍ ജോജിക്ക് മികച്ച നേട്ടം
Dec 7, 2012, 17:32 IST
Jojy |
ഗാനമേളയില്‍ പാട്ടുകാരനായും ഓര്‍കസ്ട്രയില്‍ റിഥം പാഡും കഥാപ്രസംഗത്തില്‍ ഓര്‍ഗണും കൈകാര്യം ചെയ്തും മത്സരിച്ച ജോജി സംസ്‌കൃതോത്സവത്തില്‍ സംഘഗാനം, വന്ദേമാതരം എന്നീ ഇനങ്ങളിലും പങ്കെടുത്തു. സംസ്‌കൃതോത്സവത്തില്‍ വ്യക്തിഗത ഇനത്തില്‍ പദ്യോഛാരണത്തില്‍ എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം നേടി.
ഓര്‍ക്കസ്ട്ര, കഥാപ്രസംഗം, സംഘഗാനം, വന്ദേമാതരം എന്നീ ഗ്രൂപ്പിനങ്ങളില്‍ ജോജികൂടി ഉള്‍പ്പെട്ട സംഘത്തിനായിരുന്നു എ ഗ്രേഡോട് കൂടി ഒന്നാം സമ്മാനം. ഗാനമേളയില്‍ എ ഗ്രേഡോട് കൂടി രണ്ടാം സ്ഥാനവും നേടി. കാഞ്ഞങ്ങാട്ടെ മാധ്യമ പ്രവര്‍ത്തകന്‍ ബി. സി. ബാബുവിന്റെയും വി. ടി. സുലേഖ(ഗജാനന ഗ്രൂപ്പ്)യുടെയും മകനാണ്.
Keywords: Jojy.S.Babu, A grade, Hosdurg Sub district, Kalolsavam, Student, HSS Durga, Kanhangad, Kasaragod, Kerala, Malayalam news