പങ്കാളിത്ത പെന്‍ഷന്‍ ഉത്തരവ് പിന്‍വലിക്കണം: പി.ജോയിന്റ് കൗണ്‍സില്‍
Nov 29, 2012, 18:28 IST
Sunil Kumar |
Naresh Kumar |
പങ്കാളിത്ത പെന്‍ഷന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളത്തിന്റെ പത്ത് ശതമാനം വിഹിതവും സര്‍ക്കാര്‍ വിഹിതവും ഉപയോഗിച്ച് സൃഷ്ടിക്കുന്ന പെന്‍ഷന്‍ ഫണ്ട് ഓഹരി വിപണി ഇടപാടുകള്‍ക്കായി വിട്ടുകൊടുക്കുകയാണ്. ഇത് അധാര്‍മികമാണെന്ന് മാത്രമല്ല. സ്വകാര്യ ലാഭത്തിനായി പൊതു പണം ദുര്‍വിനിയോഗം ചെയ്യലുമാണെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിി സി. ആര്‍. ജോസ് പ്രകാശ് അഭിപ്രായപ്പെട്ടു.
ഉത്തരവ് പിന്‍വലിക്കാത്ത പക്ഷം 2013 ജനുവരി എട്ട് മുതല്‍ കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളും, സ്‌കൂളുകളും അനിശ്ചികാലത്തേക്ക് അടഞ്ഞ് കിടക്കുന്ന അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കെ. നരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ. ഷാനവാസ് ഖാന്‍ സംഘടനാ റിപോര്‍ട് ജില്ലാ സെക്രട്ടറി സുനില്‍ കുമാര്‍ കരിച്ചേരി പ്രവര്‍ത്തന റിപോര്‍ടും ട്രഷറര്‍ റോയ് ജോസഫ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സി. ദിവാകരന്‍ സ്വാഗതവും മനോജ് കുമാര്‍ നന്ദിയും പറഞ്ഞു. സമ്മേളനം കെ. നരേഷ് കുമാറിനെ ജില്ലാ പ്രസിഡന്റായും സുനില്‍കുമാര്‍ കരിച്ചേരിയെ സെക്രട്ടറിയായും എന്‍. മണിരാജ്, എ. ഇന്ദിര എന്നിവരെ വൈസ് പ്രസിഡന്റുമാരായും സി. സന്തോഷ് കുമാര്‍, വി. ഭുവനചന്ദ്രന്‍എന്നിവരെ ജോ. സെക്രട്ടറിമാരായും പി. ദിവാകരനെ ട്രഷററായും തിരഞ്ഞെടുത്തു.
Keywords: Pension plan, Government, Protest, Joint council, Kasaragod, Conference, Stike, Kerala, Malayalam news