ജിഷ വധക്കേസ്: അന്വേഷണം ആറിതണുക്കുന്നതിനെതിരെ പ്രതിഷേധം
Mar 19, 2012, 16:20 IST
വെള്ളരിക്കുണ്ട്: മടിക്കൈ കൂലോം റോഡിലെ ഭര്‍തൃഗൃഹത്തില്‍ വേലക്കാരന്‍ ഒഡീഷ സ്വദേശി മദനന്‍ മാലിക് കുത്തിക്കൊന്ന ഭീമനടി മാറനാട്ടെ ജിഷ(25) കൊല ചെയ്യപ്പെട്ട സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം ആറിതണുക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേസ് അന്വേഷണത്തോട് പോലീസ് പുലര്‍ത്തുന്ന നിസംഗതയ്‌ക്കെതിരെ ജിഷയുടെ അടുത്ത ബന്ധുക്കളും പൗരപ്രമുഖരും ഞായറാഴ്ച ഭീമനടിയില്‍ ഒത്തുകൂടി സംഭവത്തെ കുറിച്ച് വിശദമായ ചര്‍ച്ച നടത്തി.
ജിഷ വധത്തിന് പിന്നില്‍ വീട്ടുകാര്‍ക്ക് ഇപ്പോഴും തീര്‍ത്താല്‍ തീരാത്ത സംശയങ്ങളുണ്ട്. ഇതുവരെ നടന്ന പോലീസ് അന്വേഷണത്തില്‍ ജിഷയുടെ വീട്ടുകാര്‍ സംതൃപ്തരല്ലെന്നാണ് സൂചന. മരണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചേക്കും. അതിനിടയിലാണ് ഞായറാഴ്ച ജിഷയുടെ മാതൃ സഹോദരന്മാരായ സി പി ഐ ജില്ലാ നേതാവ് സി പി ബാബു, സി പി സുരേഷ് എന്നിവരും കോണ്‍ഗ്രസ് ഐ നേതാവും ജിഷയുടെ ബന്ധുവുമായ അഡ്വ. വേണുഗോപാല്‍, മുന്‍ എം എല്‍ എയും സി പി ഐ നേതാവുമായ എം കുമാരന്‍, സി പി എം ലോക്കല്‍ സെക്രട്ടറി സ്‌കറിയ, ബി ജെ പി നേതാവ് രാമചന്ദ്രന്‍ എന്നിവരും ഒത്തുകൂടി വിഷയം ചര്‍ച്ച ചെയ്തത്.
അന്വേഷണ ഉദ്യോഗസ്ഥന്‍ നീലേശ്വരം സി ഐ സി കെ സുനില്‍ കുമാറിനെ നേരില്‍ കണ്ട് ചര്‍ച്ച നടത്താന്‍ യോഗത്തില്‍ തീരുമാനമായി. ഭാവി പരിപാടികള്‍ പിന്നീട് തീരുമാനിക്കും. തിങ്കളാഴ്ച വൈകുന്നേരം സി ഐ എ നേരില്‍ കാണും.

Keywords: kasaragod, Kanhangad, Vellarikundu, Murder-case,