ജിഷ വധം: പുനരന്വേഷണ ഹര്‍ജി അതിവേഗ കോടതിയിലേക്ക് മാറ്റി
Jul 31, 2012, 17:00 IST
കാഞ്ഞങ്ങാട്: മടിക്കൈ കക്കാട്ടെ ഗള്‍ഫുകാരനായ രാജേന്ദ്രന്റെ ഭാര്യ ജിഷ(25)യെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിതാവ് കുഞ്ഞികൃഷ്ണന് നല്കിയ ഹര്‍ജി ജില്ലാ സെഷന്‍സ് കോടതി അഡീഷണല്‍ സെഷന്‍സ് (രണ്ട്) ഫാസ്റ്റ്ട്രാക്ക് കോടതിയിലേക്ക് മാറ്റി.
ജില്ലാ സെക്ഷന്‍ കോടതിയില്‍ നല്കിയ പുനരന്വേഷണം സംബന്ധിച്ച ഹര്‍ജിയില്‍ അതിവേഗ കോടതിയാണ് വിധി പ്രസ്താവിക്കുക. ജിഷ വധക്കേസില്‍ പുനരന്വേഷണം വേണമോ എന്നത് സംബന്ധിച്ച പ്രോസിക്യൂഷന് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
പുനരന്വേഷണം ആവശ്യമില്ലെന്ന പോലീസിന്റെ അഭിപ്രായമടങ്ങിയ റിപ്പോര്‍ട്ടാണ് പ്രോസിക്യൂട്ടര്‍ കോടതിക്ക് നല്‍കിയത്. ജിഷ വധവുമായി ബന്ധപ്പെട്ട് ഭര്‍തൃവീട്ടിലെ ജോലികാരനായിരുന്ന ഒറീസ്സാ സ്വദേശി മദനനെ(24)യാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
മകളുടെ കൊലപാതകത്തിന് ഇടയാക്കിയ സംഭവത്തിന്റെ കാരണം പോലീസ് അന്വേഷിച്ചില്ലെന്ന് ആരോപിച്ചാണ് ജിഷയുടെ പിതാവ് പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി നല്‍കിയത്. അതേസമയം കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയും ആയുധം ഉള്‍പ്പെടെയുള്ള തെളിവുകള്‍ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തില്‍ കേസില്‍ പുനരന്വേഷണം നടത്തുന്നത് കേസിനെ ദുര്‍ബലപ്പെടുത്തുമെന്നും ഇത് പ്രതിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നുമാണ് പ്രോസിക്യൂഷന് വാദിക്കുന്നത്.

Keywords: Kanhangad, Jisha murder-case, Court, Appeal