ഹോട്ടല്‍ വളപ്പില്‍ നിര്‍ത്തിയിട്ട ജീപ്പ് കത്തിച്ചു
Dec 22, 2011, 15:41 IST
കാഞ്ഞങ്ങാട്: പെണ്‍വാണിഭ സംഘത്തെ അറസ്റ്റു ചെയ്ത ഹോട്ടല്‍ വളപ്പില്‍ നിര്‍ത്തിയിട്ട ജീപ്പിന് തീയിട്ടു. ഹോട്ടലിന് നേരെ കല്ലേറും നടന്നു. ദേശീയ പാതയില്‍ പുല്ലൂര്‍ പൊള്ളക്കടയിലെ കൊടകിന കാവേരി ഹോട്ടല്‍ വളപ്പിലാണ് സ്ഥാപനത്തിന്റെ ജീപ്പ് കത്തിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഹോട്ടലിനെതിരെ വ്യാപക പരാതിയുണ്ട്. ഹോട്ടലില്‍നിന്നുള്ള ഭക്ഷ്യ അവശിഷ്ടങ്ങള്‍ വയലിലേക്ക് തള്ളുന്നതായി പരാതിയുണ്ടായിരുന്നു. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും പരാതിയുണ്ട്.
Keywords: Kasaragod, Kanhangad, Fire, Jeep, Pullur, Hotel.