വിവാഹ പാര്‍ട്ടി സഞ്ചരിച്ച ജീപ്പ് നിയന്ത്രണംവിട്ടു ദുരന്തം ഒഴിവായി
Apr 23, 2012, 23:09 IST
കാഞ്ഞങ്ങാട്: വിവാഹ പാര്‍ട്ടി സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് ചെരിഞ്ഞു. മൈല്‍കുറ്റിയില്‍ തട്ടി ടയര്‍ മണ്ണില്‍ ആഴ്ന്നിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തിങ്കളാഴ്ച രാവിലെ 9.30 ന് ഒടയംചാല്‍ ചെന്തളത്താണ് അപകടം. കാഞ്ഞിരടുക്കത്ത്നിന്നും ഭീമനടിയിലേക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. നിറയെ യാത്രക്കാരുണ്ടായിരുന്ന ജീപ്പ് തെന്നിമാറി ഒരു ടയര്‍ കുഴിയുടെ ഭാഗത്തേക്ക് തള്ളിനില്‍ക്കുകയായിരുന്നു. 25 മീറ്റര്‍ താഴ്ചയുള്ള ഭാഗത്തേക്ക് ജീപ്പ് ചെരിഞ്ഞത്. ഇതേ വിവാഹ പാര്‍ട്ടിയില്‍പ്പെട്ട സംഘത്തിലുള്ളവരാണ് കുഴിയുടെ ഭാഗത്തേക്ക് തള്ളിനിന്ന ജീപ്പില്‍നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തിയത്.
Keywords: Jeep, Accident, Kanhangad