നഗരസഭയുടെ കെടുകാര്യസ്ഥത; സോഷ്യലിസ്റ്റ് ജനത മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
May 29, 2012, 11:44 IST
കാഞ്ഞങ്ങാട്: നഗരഭരണാധികാരികളുടെ കെടു കാര്യസ്ഥതയിലും, അനാസ്ഥയിലും പ്രതിഷേധിച്ച് ജനതാദള്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭാ കാര്യാലയത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. അലാമിപ്പള്ളിയിലെ പുതിയ ബസ്റാന്‍ഡിന്റെ നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തിയാക്കുക, കുടിവെള്ള ക്ഷാമം പരിഹരിക്കുക, മത്സ്യമാര്‍ക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സമരം സോഷ്യലിസ്റ്റ് ജനത സംസ്ഥാന സെക്രട്ടറി പി. കോരന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം. കുഞ്ഞമ്പാടി അദ്ധ്യക്ഷത വഹിച്ചു. എ.കെ. ശങ്കരന്‍, കെ. അമ്പാടി, പി. കുഞ്ഞിരാമന്‍ പി.പി രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സമരക്കാരെ നഗരസഭ കാര്യലയത്തിന് മുന്നില്‍ പോലീസ് തടഞ്ഞു.
Keywords: Janatadal, March, Kanhangad, Munisipality
Keywords: Janatadal, March, Kanhangad, Munisipality