city-gold-ad-for-blogger

കാഞ്ഞങ്ങാട്ടെ ആദ്യകാല ഫോട്ടോഗ്രാഫര്‍ ജനാര്‍ദ്ദനന്‍ കാമത്ത് നിര്യാതനായി

കാഞ്ഞങ്ങാട്ടെ ആദ്യകാല ഫോട്ടോഗ്രാഫര്‍ ജനാര്‍ദ്ദനന്‍ കാമത്ത് നിര്യാതനായി കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ആദ്യകാല ഫോട്ടോഗ്രാഫറും സ്റ്റുഡിയോ ഉടമയുമായ മുരളി സ്വാമി എന്ന് വിളിക്കുന്ന ഹൊസ്ദുര്‍ഗിലെ വെങ്കിടേശ് ജനാര്‍ദ്ദനന്‍ കാമത്ത്(78)നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് അവശനിലയില്‍ കഴിയുകയായിരുന്ന അദ്ദേഹം വ്യാഴാഴ്ച രാവിലെയാണ് നിര്യാതനായത്.

1957 ല്‍ ഐക്യ കേരളത്തിലെ ആദ്യ ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ കാസര്‍കോട് ലോക്‌സഭ മണ്ഡലത്തില്‍ എ.കെ.ജിയെ തോല്‍പ്പിക്കാനുള്ള പ്രചരണത്തിനായി എത്തിയ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഫോട്ടോ പകര്‍ത്തിയ കാസര്‍കോട് ജില്ലയിലെ ഏക വ്യക്തിയാണ് ജനാര്‍ദ്ദനന്‍ കാമത്ത്. ജനാര്‍ദ്ദന കാമത്ത് ജീവനുറ്റ ഒട്ടേറെ ചിത്രങ്ങള്‍ തന്റെ ക്യാമറയില്‍ ഒപ്പിയെടുത്ത് മികവ് തെളിയിച്ചിരുന്നു.

ശശികല കാമത്താണ് സഹധര്‍മ്മിണി. മക്കള്‍: ജനാര്‍ദ്ദന കാമത്ത്(കാനറ ബാങ്ക് നീലേശ്വരം ശാഖ), സുരേഷ് കാമത്ത്(ന്യൂസ്‌പേപ്പര്‍ ഏജന്റ്), മംളാവതി എന്ന രാധിക കാമത്ത്, ആശപൈ(മൈസൂര്‍). മരുമക്കള്‍: വിദ്യ, സൗമ്യ, പരേതനായ മുരളി ഷേണായി, ശാന്താറാംപൈ(മൈസൂര്‍). സഹോദരങ്ങള്‍: പരേതരായ എച്ച് ഗുരുദാസ് കാമത്ത്, എച്ച് ചന്ദ്രശേഖര്‍ കാമത്ത്, ശാന്തിമതി ഷേണായി. ശവസംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് മേലാങ്കോട്ടെ സമുദായ ശ്മശാനത്തില്‍ നടക്കും.

Keywords: Janardhanan Kamath, Photographer, Kanhangad, Obituary, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia