ഹൊസ്ദുര്‍ഗ് കടപ്പുറത്ത് ജനമൈത്രി സംഗമം നടത്തി
Jun 8, 2012, 16:00 IST
കാഞ്ഞങ്ങാട്: കടലോര ജാഗ്രതാ സമിതി, ഹൊസ്ദുര്‍ഗ് കടപ്പുറം വികസന സമിതി, ജനമൈത്രി സുരക്ഷാ പദ്ധതി എന്നിവയുടെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ് കടപ്പുറത്ത് ജനമൈത്രി സംഗമവും മതസൗഹാര്‍ദ്ദ സന്ദേശ റാലിയും നടത്തി. ജനമൈത്രി സംഗമം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് എ.എസ്.പി. എച്ച്. മഞ്ജുനാഥ് മുഖ്യപ്രഭാഷണം നടത്തി. ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭ കൗണ്‍സിലര്‍മാരായ പി.കെ. മുഹമ്മദ്കുഞ്ഞി, റഹ്മത്ത് മജീദ്, പ്രദീപന്‍ മരക്കാപ്പ് കടപ്പുറം, ഹൊസ്ദുര്‍ഗ് കടപ്പുറം ബദ്‌രിയ മസ്ജിദ് പ്രസിഡണ്ട് ഹംസ മുസ്‌ല്യാര്‍, അജാനൂര്‍ കുറുംബ ഭാഗവതി ക്ഷേത്രം പ്രസിഡണ്ട് സുരേഷ്, സ്വാമി നിത്യാനന്ദ മഠം കമ്മിറ്റി സെക്രട്ടറി ശശികുമാര്‍, റംസാന്‍, ഹൊസ്ദുര്‍ഗ് സി.ഐ.കെ.വി.വേണുഗോപാല്‍, എസ്.ഐ. പി.ഉണ്ണികൃഷ്ണന്‍ പ്രസംഗിച്ചു. മതസൗഹാര്‍ദ്ദ സന്ദേശ റാലിക്ക് ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

Keywords: Janamythri, Kanhangad, Meet