city-gold-ad-for-blogger

ജാമിഅ എടവണ്ണ ഗോള്‍ഡന്‍ ജൂബിലി സന്ദേശപ്രയാണം 4 ന് തുടങ്ങും

കാഞ്ഞങ്ങാട്: (www.kasargodvartha.com 03.12.2014) കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സ്ഥാപനമായ ജാമിഅ എടവണ്ണയുടെ ഡിസംബര്‍ 24 മുതല്‍ 28 വരെ നടക്കുന്ന ഗോള്‍ഡന്‍ ജൂബിലിയുടെ കാസര്‍കോട് - തിരുവനന്തപുരം പ്രയാണം ഡിസംബര്‍ നാലിന് വൈകുന്നേരം നാല് മണിക്ക് കാഞ്ഞങ്ങാട് ഹിറാ മസ്ജിദിന് സമീപം കരകൗശല വികസന ബോര്‍ഡ് ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.

കെ.എന്‍.എം. സംസ്ഥാന നിര്‍വാഹക സമിതിയംഗം ഹനീഫ് നെല്ലിക്കുന്ന് അധ്യക്ഷത വഹിക്കും. കെ.എന്‍.എം. ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് പടന്ന, സെക്രട്ടറി ഹാരിസ് ചേരൂര്‍, ഡോ. കെ.പി. അഹമ്മദ്, മുനീര്‍ ചെങ്കള പ്രസംഗിക്കും. അബ്ദുല്‍ ശുക്കൂര്‍ സ്വലാഹി പ്രഭാഷണം നടത്തും.

ഡിസംബര്‍ അഞ്ചിന് രാവിലെ ഒമ്പത് മണിക്ക് കുഞ്ചത്തൂരില്‍ നിന്ന് പ്രയാണം ആരംഭിക്കുന്ന സന്ദേശ യാത്ര വിവിധ കോര്‍ണറുകളിലെ യോഗങ്ങള്‍ക്ക് ശേഷം വൈകുന്നേരം 6.30 ന് തൃക്കരിപ്പൂര്‍ ടൗണില്‍ ജില്ലാതല സമ്മേളനത്തോടെ സമാപിക്കും.

സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കെ.എന്‍.എം. സെക്രട്ടറി ഹാരിസ് ചേരൂര്‍, ഇബ്രാഹിം കാലിക്കറ്റ്, ഹാഷിം കൊല്ലമ്പാടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ജാമിഅ എടവണ്ണ ഗോള്‍ഡന്‍ ജൂബിലി സന്ദേശപ്രയാണം 4 ന് തുടങ്ങും

Keywords : Conference, Press meet, Kasaragod, Kerala, Kanhangad, Jamia Edavanna, Golden Jubilee. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia