ആറങ്ങാടി കൂളിയങ്കാലില്‍ ലീഗ് - ഐഎന്‍എല്‍ സംഘര്‍ഷം
Sep 26, 2015, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/09/2015) ആറങ്ങാടി കൂളിയങ്കാലില്‍ മുസ്‌ലിം ലീഗ് - ഐഎന്‍എല്‍ സംഘര്‍ഷം. ലീഗ് പ്രവര്‍ത്തകരായ കൂളിയങ്കാലിലെ അബ്ദു എന്ന അബ്ദുല്ല (23), ഷാക്കു എന്ന ഷാക്കിര്‍ (25) എന്നിവര്‍ക്കും ഐഎന്‍എല്‍ പ്രവര്‍ത്തകരായ കുളിയങ്കാലിലെ ഇ നാസര്‍ (35), ഷാഹുല്‍ ഹമീദ് (35) എന്നിവര്‍ക്കും ആക്രമത്തില്‍ പരിക്കേറ്റു.
ഐഎന്‍എല്‍ ഓഫീസിന് നേരെയും അക്രമമുണ്ടായി. വെള്ളിയാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. വൈദ്യുതി പോസ്റ്റില്‍ ഐയുഎംഎല്‍ എന്നെഴുതിയത് മായിച്ചു കളഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരു സംഘം ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ അബ്ദുല്ലയെയും ഷാക്കിറിനെയും മാരാകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് ലീഗ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
അതേ സമയം നാസറും ഷാഹുല്‍ ഹമീദും കൂളിയങ്കാല്‍ ഐഎന്‍എല്‍ ഓഫീസില്‍ കാരംസ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ലീഗ് പ്രവര്‍ത്തകനായ ആബിദ് ആറങ്ങാടിയുടെ നേതൃത്വത്തില്‍ 30 ഓളം പേര്‍ ഓഫീസില്‍ അതിക്രമിച്ച് കയറി നാസറിനെയും ഷാഹുല്‍ ഹമീദിനെയും മരവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ജനല്‍ ഗ്ലാസുകളും മറ്റും അടിച്ച് തകര്‍ക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് ഐ.എന്‍.എല്ലിന്റെ ആരോപണം.
കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാനായി സ്ഥലത്ത് ദ്രുതകര്‍മ സേനയെയും വിന്യസിച്ചിട്ടുണ്ട്.
Keywords : Clash, Kanhangad, Kerala, IUML, INL, Kasaragod, Arangady, Kooliyangal.

File Photo |
കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാനായി സ്ഥലത്ത് ദ്രുതകര്‍മ സേനയെയും വിന്യസിച്ചിട്ടുണ്ട്.
Keywords : Clash, Kanhangad, Kerala, IUML, INL, Kasaragod, Arangady, Kooliyangal.