city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നബിദിന ഘോ­ഷ­യാ­ത്ര­യി­ലെ കേ­സു­കള്‍ പിന്‍­വ­ലിക്കണം: മുസ്ലീം ലീഗ്

നബിദിന ഘോ­ഷ­യാ­ത്ര­യി­ലെ കേ­സു­കള്‍ പിന്‍­വ­ലിക്കണം: മുസ്ലീം ലീഗ്

കാ­ഞ്ഞ­ങ്ങാട്: ന­ബിദിന ഘോ­ഷ­യാ­ത്ര­യില്‍ ആ­കര്‍­ഷ­ണീ­യ­ത­യ്ക്കും വൈ­വി­ധ്യ­ത്തിനും വേ­ണ്ടി മാത്രം പട്ടാ­ള വേ­ഷ­ത്തി­ന് സ­മാ­നമാ­യ വ­സ്­ത്ര­മ­ണി­ഞ്ഞ് സ­ഞ്ച­രി­ച്ച യു­വാ­ക്കള്‍­ക്കെ­തി­രെ ഹൊ­സ്­ദുര്‍­ഗ് പോ­ലീ­സ് ഗു­രു­ത­രമാ­യ വ­കു­പ്പു­കള്‍ ചേര്‍­ത്ത് കേ­സെ­ടു­ത്ത ന­ട­പ­ട­ി പിന്‍­വ­ലി­ക്കാന്‍ സര്‍കാര്‍ ത­യ്യാ­റാ­ക­ണ­മെ­ന്ന് കാ­ഞ്ഞ­ങ്ങാ­ട് മു­നി­സി­പ്പല്‍ മുസ്ലീം ലീ­ഗ് പ്ര­വര്‍­ത്ത­ക സ­മി­തി യോ­ഗം ആ­വ­ശ്യ­പ്പെ­ട്ടു.

പ്ര­സി­ഡ­ന്റ് എം.കെ മു­ഹമ്മ­ദ് കു­ഞ്ഞി സ്വാഗ­തം പ­റഞ്ഞു. പ്ര­വാ­ച­ക­രു­ടെ സ­മാധാ­ന സ­ന്ദേ­ശം വി­ളംബ­രം ചെ­യ്തു­കൊ­ണ്ട് യാ­തൊ­രു രഹ­സ്യ സ്വ­ഭാ­വ­വു­മില്ലാ­തെ പാ­ട്ടാ­പ്പ­കല്‍ ന­ടത്തി­യ ഘോ­ഷ­യാ­ത്ര­യി­ലെ പ­ട്ടാ­ള­വേഷ­ത്തെ പര്‍വ­തീ­ക­രി­ച്ച് രാ­ജ്യ­ദ്രോ­ഹ­ക്കു­റ്റം വ­രെ ആ­രോ­പി­ച്ച് കേ­സെ­ടുത്ത­ത് ന്യൂ­നപ­ക്ഷ പീ­ഡ­ന­ത്തില്‍ ആനന്ദം കൊ­ള്ളുന്ന പോ­ലീ­സി­ലെ ഒ­രു വി­ഭാ­ഗ­ത്തി­ന്റെ ഗൂഢാ­ലോ­ച­ന­യു­ടെ ഫ­ല­മാ­ണ്.

സംസ്ഥാ­ന ഭ­ര­ണ കര്‍­ത്താ­ക്ക­ളെയും പോ­ലീ­സി­ന്റെ എല്ലാ ത­ട്ടി­ലു­ള്ള വ­രെയും മ­ത രാ­ഷ്ട്രീ­യ നേ­തൃ­ത്വ­ങ്ങള്‍ വ­സ്­തു­ത­കള്‍ സ­ത്യ­സ­ന്ധ­മാ­യി ബോ­ധ്യ­പ്പെ­ടു­ത്തി­യിട്ടും ചാ­ര­ക്ക­ണ്ണു­ക­ളോ­ടെ കേ­സു­മാ­യി മു­ന്നോട്ടു­പോ­കു­ന്ന­ത് ഭ­ര­ണകൂ­ട സു­താ­ര്യ­ത­യ്­ക്ക് കള­ങ്കം വ­രു­ത്തു­ന്ന­താ­ണെ­ന്ന് യോ­ഗം ഓര്‍­മി­പി­ച്ചു.

പോ­ലീ­സി­ന്റെ ഭാ­വ­ന­കള്‍­ക്കും, സ­ങ്കല്‍­പ്പ­ത്തിനും മാത്രം വി­ല കല്‍­പ്പി­ച്ച് മേല്‍ വി­ഷ­യ­ത്തില്‍ സര്‍­കാര്‍ ആ­ഴ­കൊ­ഴ­മ്പന്‍ ന­യം തു­ട­രുന്ന­ത് ശ­രിയല്ല. ഇ­ത് അ­സം­തൃ­പ്­തിക്കും യു­വാക്ക­ളെ തെറ്റാ­യ വ­ഴി­യി­ലേക്കും ന­യി­ക്കാന്‍ ത­ക്കം പാര്‍­ത്തു നില്‍­ക്കു­ന്ന തീ­വ്രവാ­ദ ഗ്രൂ­പ്പു­കള്‍­ക്കു­ള്ള പിന്‍­ബ­ല­ത്തിനും കാ­ര­ണ­മാ­കും. മ­ദ്യനി­രോ­ധ­ന­മാ­വ­ശ്യ­പ്പെ­ട്ട് കോ­ട്ടയ­ത്ത് പട്ടാ­ള വേഷ­ത്തിന് സ­മാ­നമാ­യ വേ­ഷവും വാ­ഹ­ന­വു­മാ­യി രം­ഗ­ത്തി­റ­ങ്ങി­യ­വര്‍ ത­ങ്ങള്‍ വി­രു­ദ്ധ­മാ­യി ഒന്നും ചെ­യ്­തി­ട്ടി­ല്ലെ­ന്നു പ­റ­ഞ്ഞ­പ്പോള്‍ അ­ത് മു­ഖ­വി­ല­യ്‌­ക്കെ­ടു­ത്ത ഭ­ര­ണ­കര്‍­ത്താ­ക്കള്‍ കാ­ഞ്ഞ­ങ്ങാ­ട്ടെ വി­ഷ­യ­ത്തില്‍ ത­പ്പി­ത­യ­ടു­ന്ന­ത് ഭൂ­ഷ­ണ­മ­ല്ല. യ­ഥാര്‍ത്ഥ്യ­ബോ­ധ­ത്തോ­ടെ കേ­സു­ക­ളൊ­ഴി­വാ­ക്കി നീ­തിയും സ­മാ­ധാ­നവും ഉ­റ­പ്പു­വ­രു­ത്താന്‍ സര്‍­കാര്‍ ഇ­നിയും അ­മാ­ന്തം കാ­ട്ട­രു­തെ­ന്ന് യോ­ഗം മു­ന്ന­റി­യി­പ്പ് നല്‍­കി.

സ­മസ്­ത പ്ര­സി­ഡ­ന്റ് കാ­ള­മ്പാ­ടി മു­ഹ­മ്മ­ദ് മു­സ്ലി­യാ­രു­ടെ മ­ഗ്­ഫി­റ­ത്തി­നു വേ­ണ്ടി പ്രാര്‍­ത്ഥ­ന ന­ടത്തി. വോ­ട്ടര്‍ പട്ടി­ക പു­തു­ക്കു­ന്ന പ്ര­ക്രി­യ­യില്‍ സ­ജീ­വ­മാ­കാന്‍ യോ­ഗം കീ­ഴ്­ഘ­ട­കങ്ങ­ളെ ആ­ഹ്വാ­നം ചെ­യ്തു. പ­ട­ന്ന­ക്കാ­ട് റെ­യില്‍­വെ മേല്‍­പാ­ല­ത്തില്‍­ ടോള്‍ പ­രി­ക്കു­ന്ന­തില്‍ നിന്നും പ്ര­ദേ­ശ­വാ­സിക­ളെ ഒ­ഴി­വാ­ക്ക­ണ­മെ­ന്ന് ബ­ന്ധ­പ്പെട്ട­വ­രോ­ട് അ­ഭ്യര്‍­ത്ഥിച്ചു.

ഹ­ജ്ജി­ന് പോ­കു­ന്ന മു­നി­സി­പ്പല്‍ കര്‍­ഷ­ക സം­ഘം പ്ര­സിഡന്റ് കെ.ബി. കു­ട്ടി ഹാ­ജി­ക്ക് യാ­ത്ര­യയ­പ്പ് നല്‍­കി. എം.പി. ജാഫര്‍, ഹസൈ­നാര്‍ കല്ലു­രാവി, ടി.കെ. ഇ­ബ്രാ­ഹിം, കെ.ജാഫര്‍, സി.എം. ബക്കര്‍, ഹസീ­ന താ­ജു­ദ്ദീന്‍, പി. ഹ­ക്കീം, മ­ഹ്മൂ­ദ് മു­റി­യ­നാവി, ഇ­ബ്രാഹിം പാ­ലാ­ട്ട്, ബ­ഷീര്‍ കൊ­വ്വല്‍പള്ളി, എം.കെ. ഇ­ബ്രാ­ഹിം, പി.കെ. മു­ഹമ്മ­ദ് കു­ഞ്ഞി പ്ര­സം­ഗിച്ചു.

Keywords:  Muslim-league, case, Police, Kanhangad, Hosdurg,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia