പടന്ന കേന്ദ്രമാക്കിയുള്ള ക്ഷേത്രപാലക കുറി കമ്പനിയില്‍ ബഹളം
Jul 8, 2013, 19:30 IST
കാഞ്ഞങ്ങാട്: പടന്ന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്ഷേത്ര പാലക ചിട്ടി കമ്പനിയുടെ കാഞ്ഞങ്ങാട് ശാഖയില്‍ ഇടപാടുകാരുടെ ബഹളം. ചിട്ടി കമ്പനി പൊളിഞ്ഞുവെന്ന പ്രചരണത്തെ തുടര്‍ന്ന് ചിട്ടിയില്‍ പണം നിക്ഷേപിച്ച ഒരുസംഘം ചിറ്റാളന്മാര്‍ തിങ്കളാഴ്ച രാവിലെ കോട്ടച്ചേരി കൈലാസ് തിയേറ്ററിന് എതിര്‍വശത്തുള്ള ചിട്ടി ശാഖ ഓഫീസിലേക്കെത്തി ബഹളം വെക്കുകയായിരുന്നു.
ക്ഷേത്ര പാലക ചിട്ടി കമ്പ നിയുടെ ഉടമസ്ഥാവകാശം ജൂലായ് രണ്ട് മുതല്‍ കണ്ണൂര്‍ സ്വദേശി ജയരാജന്‍ ഏറ്റെടുത്തിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ജയരാജന്റെ നിയന്ത്രണത്തിലാണ് ചിട്ടി കമ്പനി തുറന്നത്. രാവിലെ എത്തിയ ചിറ്റാളന്മാരോട് ഇതുവരെ അടച്ചതുക നല്‍കാമെന്നും ഇതിന് ഒരുമാസത്തെ അവധി വെച്ച് ചെക്ക് നല്‍കാമെന്നും ഉടമ ഉറപ്പ് നല്‍കിയതോടെയാണ് ബഹളം ശമിച്ചത്.
വിവരം അറിഞ്ഞ് ഹൊസ്ദുര്‍ഗ് എസ്.ഐ. ഇ.വി. സുധാകരനും സംഘവും സ്ഥലത്തെത്തി ചിറ്റാളന്മാരുമായി സംസാരിച്ചു.
Keywords: Kanhangad, Kasaragod, Kerala, Cheating, Chitty Fund, Temple, Police, SI E.V. Sudhakaran, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.