രാജധാനി കവര്‍ച്ച ഉള്‍പ്പടെ കാഞ്ഞങ്ങാട്ടെ ഒട്ടേറെ കവര്‍ച്ച കേസുകള്‍ക്ക് തുമ്പായില്ല
Jun 27, 2012, 15:25 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പ്രമാദമായ ഒട്ടേറെ കവര്‍ച്ച സംഭവങ്ങള്‍ക്ക് തുമ്പുണ്ടാക്കാന്‍ കഴിയാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. രണ്ട് വര്‍ഷം മുമ്പ് കോട്ടച്ചേരി നഗര ഹൃദയത്തിലെ രാജധാനി ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്ന കേസിന്റെ തുടരന്വേഷണം തുടങ്ങി മട്ടില്ല.
ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് കേന്വേഷണത്തിന് ഡി ജി പി കാഞ്ഞങ്ങാട് എ എസ് പി എച്ച് മഞ്ചുനാഥ്, വടകര ഡി വൈ എസ് പി ജോസി ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഈ അന്വേഷണ സംഘം രണ്ട് മൂന്ന് തവണ യോഗം ചേര്‍ന്ന് കേസ് ഫയലുകള്‍ പരിശോധിച്ചതല്ലാതെ മറ്റൊരു നടപടികളുമുണ്ടായിട്ടില്ല.
കാഞ്ഞങ്ങാട് കൈലാസ് തീയേറ്ററിന് മുന്‍വശത്തുള്ള ഇടുങ്ങിയ റോഡിലൂടെ നടന്നുപോവുകയായിരുന്ന ജ്വല്ലറി ജീവനക്കാരനായ തൃശ്ശൂര്‍ സ്വദേശിയെ തലക്കടിച്ച് മാരകമായി പരിക്കേല്‍പ്പിച്ച് കവര്‍ച്ചാ ശ്രമം നടത്തിയ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.
കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡ് പരിസരത്ത് ജ്വല്ലറി വര്‍ക്‌സ് നടത്തുന്ന മഹാരാഷ്ട്ര സ്വദേശികളായ വിലാസ് ഗൈയ്ക്ക് വാദ് (35) സഹായി വിവേക് സാഗര്‍ എന്നിവരെ നാലംഗ സംഘം ആക്രമിച്ച് 7 ലക്ഷം രൂപയും പണവും കവര്‍ന്ന കേസിനും തുമ്പായില്ല. കോട്ടച്ചേരി ദേവന്‍ റോഡിലെ കാര്‍ഷിക വികസന ബേങ്ക് പരിസരത്താണ് സംഭവം നടന്നത്. രാത്രി കട അടച്ച ശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുവരെയും നാലംഗ സംഘം മുളക് പൊടി വിതറുകയും വടി കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം പണവും സ്വര്‍ണ്ണവും തട്ടിയെടുക്കുകയുമായിരുന്നു.
മൂവരുടെയും നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയെങ്കിലും കവര്‍ച്ചക്കാരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അമ്പലത്തറയിലെ നവ വധു ശിവാഞ്ജനയെ വീട്ടില്‍ അതിക്രമിച്ച് കടന്ന് കണ്ണില്‍ മുളക് പൊടി വിതറി അടിച്ച് വീഴ്ത്തി സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസിലും ഇതെ അവസ്ഥ തന്നെയാണ് നിലനില്‍ക്കുന്നത്. മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ചെയര്‍മാനായ ജസ്റ്റീസ് വി പി മോഹന്‍ കുമാറിന്റെ മേലാങ്കോട്ടെ വീട്ടില്‍ പട്ടാപ്പകല്‍ നടന്ന കവര്‍ച്ച സംഘത്തിന്റെ അന്വേഷണവും വഴിമുട്ടി നില്‍ക്കുന്നു. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ അടുത്ത് പ്രവര്‍ത്തിക്കുന്ന അരിമല ക്ലിനിക്ക് കോമ്പൗണ്ടിലെ അബ്ദുള്‍ ഹഫീസിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാര്‍ കവര്‍ന്ന സംഭവം തെളിയിക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അമ്പലത്തറ സംഭവം ഒഴിച്ചാല്‍ മറ്റ് കവര്‍ച്ചാസംഭവങ്ങളെല്ലാം കാഞ്ഞങ്ങാട് നഗരത്തിന്റെയും ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്റെയും രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് നടന്നത്.

Keywords: Investigations, Kanhangad robbery cases, Kasaragod