ഇന്റര്‍സിറ്റി എക്സ്പ്രസ് കോയമ്പത്തൂരിലേക്ക്; പാസഞ്ചര്‍ സമയം മാറ്റി
Jul 14, 2012, 17:20 IST
കാഞ്ഞങ്ങാട്: പാലക്കാട്- മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് ശനിയാഴ്ച മുതല്‍ കോയമ്പത്തൂരിലേക്ക് നീട്ടി. സമയത്തില്‍ മാറ്റമില്ല. മംഗലാപുരത്തേക്കുള്ള വണ്ടി 12.05നും കോയമ്പത്തൂരിലേക്കുള്ള വണ്ടി 12.42നും കാഞ്ഞങ്ങാട്ടെത്തും.
ചെറുവത്തൂര്‍- മംഗലാപുരം പാസഞ്ചര്‍ വണ്ടിയുടെ സമയം ശനിയാഴ്ച മുതല്‍ പഴയത് പോലെ തന്നെയാക്കി. സമയം മാറ്റംമൂലം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സ്ഥിരം യാത്രക്കാര്‍ക്കുണ്ടായ പ്രയാസങ്ങള്‍ കണക്കിലെടുത്താണ് പഴയ സമയം തന്നെ വീണ്ടും ഏര്‍പ്പെടുത്തിയത്.
രാവിലെ 6.50ന് ചെറുവത്തൂര്‍ വിടുന്ന പാസഞ്ചര്‍ വണ്ടി 6.58ന് നീലേശ്വരത്തും, 7.09ന് കാഞ്ഞങ്ങാട്ടുമെത്തും. 8.45നാണ് മംഗലാപുരത്തെത്തുന്നത്.

Keywords: Train, Time, Cheruvathur-Mangalore-passanger, Mangalore-Palakkad-intercity-express, Kanhangad.