മറുനാടന്‍ തൊഴിലാളികള്‍ കൊലയാളികളാകുന്നു
Oct 27, 2012, 17:10 IST
Renjan Kumar |
Sonu |
ജില്ലയില്‍ പോലീസ് തയ്യാറാക്കിയ കണക്ക് അനുസരിച്ച് മൂവായിരത്തിലധികം അന്യസംസ്ഥാന തൊഴിലാളികളുണ്ട്. ഇത് ഔദ്യോഗിക വിവരം മാത്രമാണ്. ഇതിലെത്രയോ ഇരട്ടി അന്യസംസ്ഥാന തൊഴിലാളികള്‍ ജില്ലയില്‍ വിവിധ മേഖലകളില്‍ പണിയെടുക്കുന്നുണ്ട്. ഇവരില്‍ ക്രിമിനലുകളുടെ എണ്ണം ഏറെയാണ്. രണ്ട് കൊലക്കേസുകളിലായി നാല് അന്യ സംസ്ഥാന തൊഴിലാളികളായ യുവാക്കള്‍ ഇപ്പോള്‍ കാസര്‍കോട് ജില്ലയില്‍ ഇരുമ്പ് അഴിക്കുള്ളിലാണ്.
അതിഞ്ഞാലിലെ കാര്‍ വാഷിങ് സ്ഥാപനത്തിലെ തൊഴിലാളിയായ അജാനൂര്‍ കൊളവയലിലെ ഇബ്രാഹിമിനെ ബലമായി പിടിച്ച് കിടത്തി മലദ്വാരത്തിലൂടെ ഉന്നത സമ്മര്‍ദ്ദമുള്ള കാറ്റ് അടിച്ച് കയറ്റിയ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്ത രഞ്ജന്‍കുമാര്‍, സോനു, പങ്കജ് എന്നിവര്‍ ബീഹാറില്‍ നിന്ന് ജോലി തേടി കാഞ്ഞങ്ങാട്ട് എത്തിയവരാണ്. ബീഹാര്‍, സമദിപ്പൂര്‍, പത്തേരി സ്വദേശികളാണ് ഈ മൂന്ന് പേര്‍.
Madhanan |
Pankaj |
ജോലി തേടി അലഞ്ഞ് നീലേശ്വരത്തും കാഞ്ഞങ്ങാട്ടുമെത്തിയ മദനന് ജിഷയുടെ ഭര്‍തൃസഹോദരന്‍ നാട്ടിലെ കരിങ്കല്‍ ക്വാറിയില്‍ തൊഴിലാളിയായി കൂട്ടിക്കൊണ്ടുപോയത്. പിടിച്ചുപറി, മോഷണം, കവര്‍ച്ച തുടങ്ങിയ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന അന്യസംസ്ഥാനക്കാരായ നിരവധി തൊഴിലാളികള്‍ ജില്ലയിലുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍ കൊലപാതകങ്ങളും വന്‍കവര്‍ച്ചകളും നടത്തി മുങ്ങിയ പല തൊഴിലാളികളും പിന്നീട് മേച്ചിന്‍ പുറം തേടിയത് കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ്. തമിഴ്‌നാട്ടില്‍ കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ ഒരു വൃദ്ധനെയുംമകനെയും പിടികൂടാന്‍ മാണിക്കോത്തെ ക്വാര്‍ട്ടേഴ്‌സിലേക്ക് വന്‍ സന്നാഹത്തോടെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട് പോലീസ് എത്തിയിരുന്നു. പത്തോളം കൊലപാത കേസുകളില്‍പ്പെട്ട് മുങ്ങിയ കൊടും ക്രിമിനലിനെ തേടി ഒരു മാസംമുമ്പ് തമിഴ്‌നാട് പോലീസ് ഹൊസ്ദുര്‍ഗ് കടപ്പുറത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ എത്തിയിരുന്നെങ്കിലും പ്രതികള്‍ സമര്‍ത്ഥമായി മുങ്ങുകയായിരുന്നു.
Keywords: Other State, Labours, Criminals, Kasaragod, Kerala, Police, Enquiry, Ibrahim, Murder Malayalam news