city-gold-ad-for-blogger

കാഞ്ഞങ്ങാട് നഗരസഭ കെട്ടിട നിര്‍മാണ ക്രമക്കേട്: വിജിലന്‍സ് ചീഫ് ടൗണ്‍ പ്ലാനര്‍ പരിശോധന തുടങ്ങി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട ക്രമക്കേടിനെകുറിച്ച് അന്വേഷിക്കുന്നതിനായി വിജിലന്‍സ് ചീഫ് ടൗണ്‍ പ്ലാനറുടെ നേതൃത്വത്തില്‍ പരിശോധന തുടങ്ങി. വിജിലന്‍സ് ചീഫ് ടൗണ്‍ പ്ലാനര്‍ ഈപ്പന്‍ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ഉന്നത വിജിലന്‍സ് സംഘമാണ് പരിശോധന നടത്തിവരുന്നത്. രണ്ടാഴ്ചയോളം കാഞ്ഞങ്ങാട്ട് താമസിച്ച് പരിശോധന നടത്തേണ്ടിവരുമെന്നും ഇതിന് ശേഷം മാത്രമെ ക്രമക്കേട് സംബന്ധിച്ചുള്ള കാര്യങ്ങളെകുറിച്ച് വിശദീകരിക്കാന്‍ കഴിയുകയുള്ളുവെന്ന് വിജിലന്‍സ് ചീഫ് ടൗണ്‍ പ്ലാനര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

മാസങ്ങള്‍ക്ക് മുമ്പ് കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് ചീഫ് ടൗണ്‍ പ്ലാനറുടെ പരിശോധന നടകുന്നത്. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ച് നിരവധി കെട്ടിടങ്ങള്‍ നിര്‍മിച്ചതായി വിജിലന്‍സിന്റെ പ്രാഥമിക പരിശോധനാ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടറുടെ റിപോര്‍ട്ട് സര്‍ക്കാറിന് സമര്‍പിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വിജിലന്‍സ് ചീഫ് ടൗണ്‍ പ്ലാനറുടെ നേതൃത്വത്തില്‍ വിശദമായ പരിശോധന ആരംഭിച്ചിരിക്കുന്നത്.
കാഞ്ഞങ്ങാട് നഗരസഭ കെട്ടിട നിര്‍മാണ ക്രമക്കേട്: വിജിലന്‍സ് ചീഫ് ടൗണ്‍ പ്ലാനര്‍ പരിശോധന തുടങ്ങി

നഗരസഭ ഭരണാധികാരികളുടെ സമ്മര്‍ദത്തിന് വഴങ്ങി കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി നിരവധി കെട്ടിടങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നിര്‍മാണാനുമതി നല്‍കിയതായാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ക്രമക്കേടിന് കൂട്ടുനിന്ന നഗരസഭാ സെക്രട്ടറി ഗണേശനെ നേരത്തെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. കെട്ടിട നിര്‍മാണ വിഭാഗത്തില്‍ നിന്നും നിര്‍ണായക ഫയലുകള്‍ കാണാതായതും വിവാദമായിരുന്നു.

Keywords:  Kanhangad, Municipality, Vigilance-raid, Kerala, Inspection of Vigilance chief in Kanhangad.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia