city-gold-ad-for-blogger

ദേശാടന പക്ഷികള്‍ക്ക് കീടനാശിനി പ്രയോഗം ഭീഷണിയാകുന്നു

ദേശാടന പക്ഷികള്‍ക്ക് കീടനാശിനി പ്രയോഗം ഭീഷണിയാകുന്നു
കാഞ്ഞങ്ങാട്: കൂട്ടത്തോടെ വയലേലകള്‍ തേടിയെത്തുന്ന ദേശാടന പക്ഷികള്‍ക്ക് കീടനാശിനി പ്രയോഗം ഭീഷണിയാകുന്നു.

വയലുകളില്‍ നെല്‍കൃഷിക്കും മറ്റ് കാര്‍ഷിക വിളകള്‍ക്കും തളിക്കുന്ന കീടനാശിനികളാണ് ദേശാടന പക്ഷികളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് പുല്ലൂര്‍ സ്വീഡ് ഫാമിന്റെ നിയന്ത്രണത്തിലുള്ള വയലില്‍ കീടനാശിനി ഗന്ധം ശ്വസിച്ച ദേശാടന പക്ഷികളായ രണ്ട് അടയാ കൊക്കുകള്‍ തളര്‍ന്ന് വീഴുകയായിരുന്നു.
തല്‍സമയം ഇതുവഴി വരികയായിരുന്ന വെള്ളിക്കോത്ത് വീണച്ചേരി സ്വദേശികളായ ബൈജു, ബാലചന്ദ്രന്‍, രാമന്‍ എന്നിവര്‍ തളര്‍ന്ന് അവശനിലയിലായിരുന്ന അടയാ കൊക്കുകളെ പരിചരിക്കുകയും അല്‍പം ഭേദപ്പെട്ട അടയാ കൊക്കിനെ പറത്തിവിടുകയും ചെയ്തു. നന്നെ അവശതയിലായിരുന്ന മറ്റൊരു കൊക്കിനെ യുവാക്കള്‍ ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി. മരണാസന്നരായിരുന്ന കൊക്കുകളുടെ ജീവന്‍ രക്ഷിച്ച് ഈ യുവാക്കള്‍ മാതൃകയാവുകയായിരുന്നു.

പുല്ലൂര്‍-പെരിയ, അജാനൂര്‍ ഗ്രാമപഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ അടയാ കൊക്കുകള്‍ താവളമുറപ്പിച്ചിട്ടുണ്ട്. അജാനൂര്‍ പഞ്ചായത്തിലെ വെള്ളൂര്‍ വയല്‍, തുളുച്ചേരി വയല്‍, എന്നിവിടങ്ങളിലും പുല്ലൂര്‍ - പെരിയ പഞ്ചായത്തിലെ പുല്ലൂര്‍ സ്വീഡ് ഫാം വയലിലുമാണ് അടയാ കൊ ക്കുകള്‍ ഏറെയുള്ളത്. എല്ലാവര്‍ഷവും സെപ്റ്റംബറിലാണ് അടയാ കൊക്കുകള്‍ ഈ ഭാഗങ്ങളിലേക്ക് ചേക്കേറാറുള്ളത്. തണ്ണീര്‍ തടങ്ങളിലാണ് ഇവറ്റകളുടെ വാസം.

തണ്ണീര്‍ തടങ്ങള്‍ വറ്റുമ്പോള്‍ മാര്‍ച്ച് മാസത്തോടെ ദേശാടന പക്ഷികള്‍ തിരിച്ചുപോകുന്നു. കീടനാശിനി പ്രയോഗം അമിതമായതിനാല്‍ ദേശാടന പക്ഷികള്‍ ചത്തൊടുങ്ങുന്നതും പതിവാണ്. ഒരാഴ്ച മുമ്പ് പുല്ലൂരില്‍ രണ്ട് അടയാ കൊക്കുകള്‍ കീടനാശിനി പ്രയോഗം കാരണം ചത്തിരുന്നു.

Keywords: Threatened,Migratory-birds, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia