city-gold-ad-for-blogger

കെ.എസ്.ടി.പി റോഡ് പ്രവൃത്തി ഉദ്ഘാടനം; ഐ.എന്‍.എല്‍ പ്രതിഷേധിക്കും

കാസര്‍കോട്: ജൂണ്‍ ഒന്നിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്ന കാസര്‍കോട്-കാഞ്ഞങ്ങാട് റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടന പരിപാടിയില്‍ നിന്ന് ഐ.എന്‍.എല്ലിനെ മാറ്റിനിര്‍ത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് ഐ.എന്‍.എല്‍ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭാ പ്രതിനിധികള്‍ ഉള്ളതും ഇല്ലാത്തതുമായ രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍പെടുത്തിയപ്പോള്‍ ഐ.എന്‍.എല്ലിനെ മാത്രം മാറ്റി നിര്‍ത്തിയത് ഭരണപക്ഷത്തെ കാസര്‍കോട് എം.എല്‍.എയുടെ രാഷ്ട്രീയ വിരോധത്തിന്റെ ഭാഗമാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. പ്രസ്തുത റോഡ് കടന്നുപോകുന്ന കാസര്‍കോട്, ചെമനാട്, ഉദുമ, പള്ളിക്കര, അജാനൂര്‍, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങള്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളാണ്. മാത്രമല്ല മുന്‍സിപ്പാലിറ്റി ത്രിതല പഞ്ചായത്തുകളില്‍ നിരവധി ജനപ്രതിനികളുമുള്ള ഐ.എന്‍.എല്ലിനെ മാത്രം അയിത്തം കല്‍പിച്ച നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കും.

കെ.എസ്.ടി.പി റോഡ് പ്രവൃത്തി ഉദ്ഘാടനം; ഐ.എന്‍.എല്‍ പ്രതിഷേധിക്കും

കാസര്‍കോട് മണ്ഡലത്തിന് പുറത്ത് ഈ ആഴ്ചതന്നെ നടക്കുന്ന പൊതുമരാമത്തിന്റെ കീഴിലുള്ള പരിപാടിയില്‍ ഐ.എന്‍.എല്ലിനെ ക്ഷണിച്ചപ്പോള്‍ കാസര്‍കോട് മാത്രം മാറ്റിനിര്‍ത്തിയത് എം.എല്‍.എയുടെ ദുരുദ്ദേശപരമായ സമീപനമാണ്. എം.എല്‍.എയുടെ പ്രവര്‍ത്തനം സര്‍ക്കാരിനും മരാമത്ത് വകുപ്പിനും അപമാനമാണ്. ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളില്‍ ജനപക്ഷത്തുനിന്ന് പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ് ഐ.എന്‍.എല്‍. വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരെയും പങ്കെടുപ്പിക്കുക എന്നത് സര്‍ക്കാരിന്റെയും ജനപ്രതിനിധിയുടെയും കടമയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഉദ്ഘാടന പരിപാടികളില്‍ നിന്ന് പാര്‍ട്ടിയുടെ ജനപ്രതിനിധികളും നേതാക്കളും പ്രവര്‍ത്തകരും വിട്ടുനില്‍ക്കുമെന്നും ശക്തമായ പ്രതിഷേധം അന്നേദിവസം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ കെ.എസ്. ഫക്രുദ്ദീന്‍, പി.എ മുഹമ്മദ്കുഞ്ഞി, അസീസ് കടപ്പുറം, മൊയ്തീന്‍കുഞ്ഞി കളനാട്, എം.എ ലത്വീഫ്, എ.ടി.പി അബ്ദുല്‍ ഖാദര്‍, ഹംസ മാസ്റ്റര്‍, മുസ്തഫ തോരവളപ്പ്, കപ്പണ മുഹമ്മദ്കുഞ്ഞി, സി.എം.എ ജലീല്‍, ഇഖ്ബാല്‍ മാളിക തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords : INL, Road, Development Project, Chandrigiri, Kasaragod, Kanhangad, Kerala, MLA, KSTP, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia