കാഞ്ഞങ്ങാട് പട്ടാക്കല്‍ വാര്‍ഡ് ലീഗില്‍ നിന്നും ഐ.എന്‍.എല്‍.-എല്‍.ഡി.എഫ്. സഖ്യം പിടിച്ചെടുത്തു
Jul 9, 2013, 11:41 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ ഉപതെരഞ്ഞെടുപ്പില്‍ പട്ടാക്കല്‍ വാര്‍ഡ് മുസ്ലിം ലീഗില്‍ നിന്നും ഐ.എന്‍.എല്‍. - എല്‍.ഡി.എഫ്. സഖ്യം പിടിച്ചെടുത്തു. നാഷണല്‍ ലീഗ് - എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി നജീമ റാഫിയാണ് വിജയം നേടിയത്. മുസ്ലിംലീഗിലെ റുബീന എന്ന പി. ഖദീജയെ 49 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നജീമ പരാജയപ്പെടുത്തിയത്. ബി.ജെ.പി.യും ഇവിടെ നില വളരെയേറെ മെച്ചപ്പെടുത്തി. ബി.ജെ.പി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ചിത്രലേഖയാണ് മത്സരിച്ചത്.
നജീമ റാഫിഖ് 549 വോട്ടും, റുബീനയ്ക്ക് 500 വോട്ടും ചിത്രലേഖയ്ക്ക് 299 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞതവണ മുസ്ലിം ലീഗിലെ ഹംസത്ത് അബൂബക്കര്‍ 260 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച വാര്‍ഡിലാണ് ഐ.എന്‍.എല്‍. - എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി അട്ടിമറി വിജയം നേടിയത്. കാന്തപുരം സുന്നീവിഭാഗം ഐ.എന്‍.എല്‍. - എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പരസ്യമായി രംഗത്തിറങ്ങിയതാണ് നജീമക്ക് മിന്നുന്നവിജയം നേടിക്കൊടുത്തത്. 76 വോട്ടുണ്ടായിരുന്ന ബി.ജെ.പിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് 299 വോട്ടാണ് ലഭിച്ചത്.
ബല്ലാ കടപ്പുറത്ത് കാന്തപുരം സുന്നീ വിഭാഗത്തിന്റെ സമ്മേളനം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പ്രതികാരമായാണ് അവര്‍ ലീഗ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ പരസ്യമായി രംഗത്തിറങ്ങിയത്. ലീഗ് ഇവിടെ ഇ.കെ. വിഭാഗം സുന്നീവിഭാഗത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചതാണ് മുസ്ലിം ലീഗിന് തിരിച്ചടിയായത്. മുസ്ലിം ലീഗ് നേതാക്കള്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെയാണ് ബല്ലാ കടപ്പുറത്ത് സമ്മേളനം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിന് കേസെടുത്തിട്ടുള്ളത്.
കാഞ്ഞങ്ങാട് നഗരസഭയില്‍ ഇതോടെ യു.ഡി.എഫിന് കേവലഭൂരിപക്ഷം നഷ്ടപ്പെട്ടു. 22 കൗണ്‍സിലര്‍മാരാണ് യു.ഡി.എഫിന് ഉണ്ടായിരുന്നത്. ഇത് 21 ആയി കുറഞ്ഞു. 16 അംഗങ്ങള്‍ ഉണ്ടായിരുന്ന എല്‍.ഡി.എഫ്. - ഐ.എന്‍.എല്‍ സഖ്യത്തിന് 17 സീറ്റായി. ബി.ജെ.പിക്ക് അഞ്ച് കൗണ്‍സിലര്‍മാരാണുള്ളത്. സി.പി.എം. പ്രവര്‍ത്തകനായ അബൂബക്കറിന്റെ ഭാര്യയെയാണ് മുസ്ലിം ലീഗ് പട്ടാക്കലില്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കിയത്. ഇതിനെതുടര്‍ന്ന് അബൂബക്കറിനെ സി.പി.എമ്മില്‍ നിന്നും പുറത്താക്കിയിരുന്നു.
ലീഗിന്റെ ഉറച്ചസീറ്റാണ് ഇവിടെ നഷ്ടപ്പെട്ടിരിക്കുന്നത്. ബല്ലാ കടപ്പുറം സംഭവവുമായി ബന്ധപ്പെട്ട് കാന്തപുരം സുന്നീവിഭാഗത്തിന്റെ വോട്ട് പട്ടാക്കല്‍ ഉപതെരഞ്ഞെടുപ്പില്‍ ആവശ്യമില്ലെന്ന് ചില ലീഗ് നേതാക്കള്‍ പരസ്യമായിപറഞ്ഞ് വെല്ലുവിളിച്ചതാണ് ലീഗിന് ഇവിടെ പാരയായി മാറിയത്.
Keywords: By-election, LDF, INL, Muslim-league, Sunni, Kasaragod, Kanhangad, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.