ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ യുവാവ് മരിച്ചു
Dec 10, 2012, 22:18 IST
ചുള്ളിക്കര: ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ് ഗുരുതര നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
അമ്പലത്തറയിലെ ജോയി-പ്രസന്ന ദമ്പതികളുടെ മകന്‍ നിബിനാണ് (30) തിങ്കളാഴ്ച രാവിലെ മരണപ്പെട്ടത്. ഇക്കഴിഞ്ഞ നവംബര്‍ 24ന് രാവിലെ ഒമ്പത് മണിയോടെ കാഞ്ഞങ്ങാട്- പാണത്തൂര്‍ സംസ്ഥാന പാതയില്‍ ചുള്ളിക്കരക്കടുത്തുണ്ടായ അപകടത്തിലാണ് നിബിന്‍, റോബിന്‍ (33), സജി എന്നിവര്‍ക്ക് പൊള്ളലേറ്റത്.

പടുപ്പില്‍ നിന്ന് കാഞ്ഞങ്ങാട്ട് ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും ഒടയംചാലില്‍ നിന്ന് പെട്രോള്‍ കയറ്റിവരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇതേതുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ ബൈക്ക് യാത്രക്കാരായ നിബിനും റോബിനും പൊള്ളലേല്‍ക്കുകയായിരുന്നു. വാനിന് തീപിടിച്ചതിനാല്‍ വാനിലുണ്ടായിരുന്ന സജിക്കും പൊള്ളലേല്‍ക്കുകയാണുണ്ടായത്. മൂന്ന് പേരെയും മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Keywords : Kanhangad, Bike-Accident, Youth, Injured, Hospital, Death, Ambalathara, Nibin, Robin, Van, Petrol, Manglore, Joy-Prasanna, Kerala, Malayalam News.