Pilgrimage | ഇന്ത്യൻ ടെന്നീസ് ഗുരു ബാലചന്ദ്രൻ മാണിക്കത്ത് നൂഞ്ഞിയിൽ ഗണപതി ക്ഷേത്രത്തിൽ
ടെന്നീസ് താരം ബാലചന്ദ്രൻ മാണിക്കത്ത് കേരളത്തിലെ പ്രസിദ്ധമായ ഗണപതി ക്ഷേത്രം സന്ദർശിച്ചു.
കാഞ്ഞങ്ങാട്: (KasargodVartha) പ്രശസ്ത ടെന്നീസ് പരിശീലകനായ (Indian Tennis Guru) എറണാകുളം സ്വദേശി ബാലചന്ദ്രൻ മാണിക്കത്ത്, ഇന്ത്യയിലെ അപൂർവ്വം ഇരു കൊമ്പുകൾ ഉള്ള ഗണപതി വിഗ്രഹ പ്രതിഷ്ഠയുള്ള മടിക്കൈ കിക്കാംങ്കോട്ട് നൂഞ്ഞിയിൽ ഗണപതി ക്ഷേത്രം സന്ദർശിച്ചു.
മുൻ ദേശീയ ടെന്നീസ് ചാമ്പ്യനും ഇപ്പോൾ പാരീസിലെ ഒളിമ്പിക്സ് (Olympics) പോലുള്ള വലിയ മത്സരങ്ങളിൽ ഇന്ത്യൻ ടെന്നീസ് താരങ്ങളായ രോഹൻ ബോപ്പണ്ണ, ശ്രീരാം ബാലാജി എന്നിവർക്ക് ഡബിൾസ് പരിശീലനം (Doubles Coaching) നൽകുകയും ചെയ്യുന്ന മുൻ താരമാണ് ബാലചന്ദ്രൻ.
ഒളിമ്പിക്സ് മത്സരത്തിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ ഉടൻ തന്നെ, തന്റെ ഈശ്വരഭക്തി പ്രകടിപ്പിക്കാൻ ഈ ക്ഷേത്രം തെരഞ്ഞെടുത്തത് പ്രത്യേകം ശ്രദ്ധേയമാണ്. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് ക്ഷേത്രദർശനം നടത്തിയത്. അദ്ദേഹത്തോടൊപ്പം ഭാര്യ പ്രസന്ന ഇടയില്ലവും എത്തിയിരുന്നു.
ക്ഷേത്രം ട്രഷറർ കെ. രാജേന്ദ്രൻ നായർ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ക്ഷേത്രം കമ്മിറ്റി അംഗങ്ങളായ ദാമോദരൻ കുരിക്കൾ, പി. ലോഹിതാക്ഷൻ, എ. നാരായണൻ, ഗംഗാധരൻ ദേവകി എന്നിവർ സംബന്ധിച്ചു.
#BalachandranManikat #IndianTennis #KeralaTemple #Ganesha #pilgrimage #Olympics