city-gold-ad-for-blogger
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ടെ അനധികൃത മണല്‍ കടത്ത്; ജില്ലാ കലക്ടര്‍ പരിശോധനയ്ക്ക് ഉത്തരവിട്ടു

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.05.2014) കാഞ്ഞങ്ങാട്ടെയും, പരിസര പ്രദേശങ്ങളിലെയും അനധികൃത മണല്‍ കടത്തിനെ കുറിച്ച് ജില്ലാ കലക്ടര്‍ പരിശോധനയ്ക്ക് ഉത്തരവിട്ടു. കാഞ്ഞങ്ങാട്, കല്ലൂരാവി, പഴയ കടപ്പുറം, മുറിയനാവി, ഞാണിക്കടവ്, ഒഴിഞ്ഞവളപ്പ് ഭാഗങ്ങളില്‍ നിന്നാണ് വ്യാപകമായി പറമ്പുകളില്‍ നിന്നും മണല്‍ കടത്തുന്നത്.

കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അനധികൃത മണലെടുപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ സബ് കലക്ടറോടും താലൂക്ക്, വില്ലേജ് അധികൃതരോടും ആവശ്യപ്പെട്ടിട്ടുള്ളത്.
കാഞ്ഞങ്ങാട്ടെ അനധികൃത മണല്‍ കടത്ത്; ജില്ലാ കലക്ടര്‍ പരിശോധനയ്ക്ക് ഉത്തരവിട്ടു
കൃഷി സ്ഥലങ്ങളില്‍ നിന്നു പോലും ദിവസവും നൂറുകണക്കിന് ലോഡ് മണലാണ് ലോറികളില്‍ കടത്തിക്കൊണ്ടു പോകുന്നത്. പകല്‍ സമയത്ത് റോഡരികില്‍ കൂട്ടിയിടുന്ന മണല്‍ രാത്രി കാലങ്ങളിലാണ് ലോറിയില്‍ കടത്തുന്നത്. കലക്ടറുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് സൗത്ത് വില്ലേജ് ഓഫീസര്‍ സുബൈറിന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ മണല്‍ കടത്തുന്ന സ്ഥലങ്ങളിലെത്തി ഇവയുടെ ഫോട്ടോയെടുക്കുകയും, റിപോര്‍ട്ട് തയ്യാറാക്കി അധികൃതര്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്.

മണല്‍ കടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഈ പ്രദേശത്തെ കിണറുകളില്‍ പലതിലും ഇപ്പോള്‍ നഞ്ച് കലര്‍ന്ന് കുടിവെള്ളം ഉപയോഗ ശൂന്യമായി തുടങ്ങിയിട്ടുണ്ട്. കുഴിച്ചെടുക്കുന്ന പറമ്പുകളില്‍ ചെമ്മണ്ണ് നിറക്കുന്നതുമൂലമാണ് കുടിവെള്ളം മലിനമാകുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

ജില്ലാ കലക്ടര്‍ക്ക് നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
കാഞ്ഞങ്ങാട്ടെ അനധികൃത മണല്‍ കടത്ത്; ജില്ലാ കലക്ടര്‍ പരിശോധനയ്ക്ക് ഉത്തരവിട്ടു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kanhangad, Sand, Investigation, District Collector, Natives, Well, Water, Kallooravi Pazhaya Kadappuram, Muriyanavi, Njanikkadav, Ozhinjavalappu. 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL