അനധികൃത പൂഴിക്കടത്തിനെതിരെ പോലീസ് നടപടി ശക്തമാക്കി
Feb 2, 2012, 16:37 IST
കാഞ്ഞങ്ങാട് : അനധികൃത പൂഴിക്കടത്തിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് നടപടി ശക്തമാക്കി. പൂഴിക്കടത്ത് സംഘത്തില്‍പ്പെട്ട നാലുപേരെ ഹൊസ്ദുര്‍ഗ് എസ്‌ഐ വി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ഷിജു(26), ചായ്യോത്തെ മനാഫ്(25), മഡിയന്‍ കുന്നുമ്മലിലെ യൂസഫിന്റെ മകന്‍ ഫൈസല്‍(28), മേലാങ്കോട്ടെ ഗബ്രിയേലിന്റെ മകന്‍ കെ.ദാമോദരന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. അജാനൂര്‍ ഇട്ടമ്മലില്‍ നിന്നും ഒഴിഞ്ഞവളപ്പില്‍ നിന്നുമായാണ് പൂഴികടത്തുകയായിരുന്ന രണ്ട് ലോറികള്‍ പോലീസ് പിടിച്ചെടുത്തത്. ഹൊസ്ദുര്‍ഗിലെ തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് അനധികൃത പൂഴിക്കടത്ത് വ്യാപകമാവുകയാണ്.
Keywords: Illegal sand, Police, Kanhangad, Kasaragod