കോഴിക്കടത്ത്: മൂന്നുവാഹനങ്ങള്‍ പിടികൂടി
Nov 6, 2012, 18:55 IST
കാഞ്ഞങ്ങാട്: നിരോധനം ലംഘിച്ച് കര്‍ണാടകയില്‍ നിന്നും കോഴികളെ കടത്തി വരികയായിരുന്ന മൂന്ന് വാഹനങ്ങള്‍ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി വാണിജ്യ നികുതി ഇന്റലിജന്‍സ് അധികൃതര്‍ പിടികൂടി. കാഞ്ഞങ്ങാട്, ബേഡകം, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്നാണ് കോഴിക്കടത്ത് വാഹനങ്ങള്‍ പിടികൂടിയത്.
കര്‍ണാടകയിലെ പുത്തൂരില്‍ നിന്നും അനധികൃതമായി കണ്ണൂരിലേക്ക് കോഴികളെ കടത്തിക്കൊണ്ടു പോകുകയായിരുന്ന കെ എല്‍ 14 കെ 2989 നമ്പര്‍ മിനിലോറി ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട് ചെമ്മട്ടംവയലില്‍ വെച്ച് വാണിജ്യ നികുതി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. ഇന്റലിജന്‍സ് ഉദ്യോഗസ്ഥരായ ഫിലിപ്പ്, എം. നാരായണന്, എ.വി. സജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോഴിക്കടത്ത് പിടികൂടിയത്.
1950 കിലോ കോഴികളാണ് മിനിലോറിയിലുണ്ടായിരുന്നത്. കുറ്റിക്കോലിലും ബേഡകത്തും നിന്നുമായി 3600 കിലോ കോഴികളെയാണ് വാണിജ്യ നികുതി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കഴിഞ്ഞ ദിവസവും കാഞ്ഞങ്ങാട്, പുല്ലൂര്‍, പള്ളിക്കര ഭാഗങ്ങളില്‍ നിന്നായി കോഴിക്കടത്ത് വാഹനങ്ങള്‍ പോലീസും വാണിജ്യ നികുതി ഇന്റലിജന്‍സും പിടികൂടിയിരുന്നു.
കര്‍ണാടകയില്‍ പക്ഷിപ്പനി വ്യാപകമായ സാഹചര്യത്തിലാണ് കേരളത്തിലേക്കുള്ള കോഴിക്കടത്തിന് നിരോധനം ഏര്‍പെടുത്തിയത്. കാസര്‍കോട് ജില്ലയിലേക്ക് അനധികൃത കോഴിക്കടത്ത് ഇപ്പോഴും തുടരുകയാണ്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ മതിയായ പരിശോധന നടത്താതെയാണ് കോഴി വാഹനങ്ങളെ കടത്തി വിടുന്നത്.

Keywords: Chicken, Lorry, Custody, Chemmattamvayal, Bedakam, Kuttikkol, Kerala, Malayalam news