city-gold-ad-for-blogger

വിഗ്രഹവും ആയുധവും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതം

വിഗ്രഹവും ആയുധവും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതം
കാഞ്ഞങ്ങാട്: വയലില്‍ നിന്ന് വിഗ്രഹങ്ങളും ആയുധങ്ങളും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. കാഞ്ഞങ്ങാട് നിത്യാനന്ദ ആശ്രമത്തിനു സമീപം കല്ലംചിറ വയലിലാണ് ഗണപതി വിഗ്രഹവും ഇതിന്റെ പ്രഭാവലയവും അഞ്ചു ഇരുമ്പുവാളുകള്‍, ഒരു മരുട, രണ്ടു കത്തി, രണ്ടു നിലവിളക്ക്് എന്നിവ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 ഓടെ വയലില്‍ ജോലി ചെയ്യുകയായിരുന്നവരാണ് ഇവ കണ്ടെത്തി പോലീസിനെ വിവരം അറിയിച്ചത്.
വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് സിഐ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി വിഗ്രഹങ്ങളും ആയുധങ്ങളും കസ്റ്റഡിയിലെടുത്തു. ഏതെങ്കിലും ക്ഷേത്രത്തില്‍ നിന്നു കവര്‍ച്ച ചെയ്യപ്പെട്ട വിഗ്രഹങ്ങള്‍ മോഷ്ടാക്കള്‍ വയലില്‍ ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഏതെങ്കിലും ക്ഷേത്രത്തില്‍ നിന്നും ഇത്തരത്തിലുള്ള സാധനസാമഗ്രികള്‍ മോഷണം പോയിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം പതിവായ കാഞ്ഞങ്ങാട്ട് വിഗ്രഹങ്ങളും ആയുധങ്ങളും കണ്ടെത്തിയതിനെ സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണമാണ് നടത്തി വരുന്നത്.
Keywords: kasaragod, Kanhangad, Police, Kerala, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia