city-gold-ad-for-blogger

വിഗ്രഹങ്ങള്‍ കണ്ടെത്തിയ സംഭവം; മൂന്നംഗ സംഘം നീരീക്ഷണത്തില്‍

വിഗ്രഹങ്ങള്‍ കണ്ടെത്തിയ സംഭവം; മൂന്നംഗ സംഘം നീരീക്ഷണത്തില്‍
കാഞ്ഞങ്ങാട്: ഫെബ്രുവരി 19 ന് ഉച്ചയോടെ കല്ലഞ്ചിറ വയലില്‍ വിഗ്രഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കാഞ്ഞങ്ങാട് നിത്യാനന്ദ ആശ്രമത്തിന് സമീപത്തുള്ള കല്ലഞ്ചിറ വയലില്‍ നിന്ന് ഗണപതി വിഗ്രഹവും ഇതിന്റെ പ്രഭാവലയവും അഞ്ച് ഇരുമ്പ് വാളുകള്‍, ഒരു മുരുട, രണ്ട് കത്തി, രണ്ട് നിലവിളക്കുകള്‍ എന്നിവ കണ്ടെത്തിയ സംഭവത്തിലാണ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.
കാഞ്ഞങ്ങാട് സൗത്തിലെ ഒരു തറവാട് വീട്ടില്‍ നിന്നും കടത്തിക്കൊണ്ടു വന്ന് വയലില്‍ തള്ളിയതാണ് വിഗ്രഹങ്ങളും ആയുധങ്ങളുമെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഇത് സംബന്ധിച്ച് തറവാട് നടത്തിപ്പുകാനായ വ്യക്തി പോലീസില്‍ പരാതി നല്‍കിയിരുന്നു. കാഞ്ഞങ്ങാട് സൗത്തിലെ രണ്ടുപേരും ഞാണിക്കടവ് സ്വദേശിയുമാണ് ഓട്ടോയില്‍ വിഗ്രഹങ്ങളും ആയുധങ്ങളും കടത്തിയതെന്നാണ് വിവരം. മൂന്നംഗ സംഘം പോലീസ് നിരീക്ഷണത്തിലാണ്.
Keywords: Kanhangad,  വിഗ്രഹങ്ങള്‍ ,  കാഞ്ഞങ്ങാട്, idols

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia