മര്‍ദനം മൂലം ചാപിള്ളയെ പ്രസവിച്ച യുവതിക്ക് ഭര്‍ത്താവ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി
Mar 11, 2015, 12:34 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11/03/2015) ഗര്‍ഭാവസ്ഥയില്‍ എല്‍ക്കേണ്ടിവന്ന മര്‍ദനം മൂലം ചാപിള്ളയെ പ്രസവിച്ച യുവതിക്ക് ഭര്‍ത്താവ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. ചീമേനി ചെമ്പ്രകാനത്തെ സണ്ണിയെയാണ് ഭാര്യ രാവണേശ്വരം മൂക്കൂടിലെ കൊറഗന്റെ മകള്‍ അംബികയ്ക്ക് രണ്ട് ലക്ഷം രൂപയും, പ്രതിമാസം 5000 രൂപ ചിലവിന് നല്‍കാനും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന് ) കോടതി വിധിച്ചത്.
ഇതിനു പുറമെ വിവാഹ സമയത്ത് സ്ത്രീധനമായി നല്‍കിയ എട്ട് പവന്‍ സ്വര്‍ണം അംബികയ്ക്ക് തിരിച്ചു നല്‍കാനും ആശുപത്രി ചെലവായി 20,000 രൂപ നല്‍കാനും യുവതിക്ക് താമസ സൗകര്യമൊരുക്കികൊടുക്കാനും കോടതി ഉത്തരവിട്ടു. താമസ സൗകര്യമുണ്ടാക്കിയില്ലെങ്കില്‍ വാടകയ്ക്ക് താമസിക്കുന്നതിന് അംബികയ്ക്ക് സണ്ണി 2500 രൂപ കൂടി നല്‍കണം.
2010 മെയ് 31 നാണ് സണ്ണിയും അംബികയും വിവാഹിതരായത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടാണ് സണ്ണി അംബികയെ ശാരീരികമായും മാനസികമായും പീഢിപ്പിച്ചത്. ഇതിനിടെ എട്ട് മാസം ഗര്‍ഭണിയായപ്പോഴും മര്‍ദനം തുടര്‍ന്നു. ഇതേതുടര്‍ന്നാണ് യുവതി ചാപിള്ളയെ പ്രസവിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kanhangad, Woman, Husband, Court, Fine, Hospital, Treatment, Ambika, Sanny, Husband fined for assaulting pregnant wife.
Advertisement: