ഭാര്യയെ വെട്ടിപരിക്കേല്പിച്ച കേസില്‍ ഭര്‍ത്താവിന് രണ്ട് വര്‍ഷം കഠിന തടവ്
Nov 18, 2012, 19:19 IST
കാഞ്ഞങ്ങാട്: ഭാര്യയെ വെട്ടിപരിക്കേല്പിച്ച കേസില്‍ ഭര്‍ത്താവിനെ രണ്ട് വര്‍ഷം കഠിന തടവിനും 1000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. കൊല്ലം പുനലൂര്‍ കരിയറ കുട്ടന്റെ മകന് പ്രതാപന് എന്ന മണിയെയാണ്(45) ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതി(ഒന്ന്) ശിക്ഷിച്ചത്.
കാഞ്ഞങ്ങാട് മീനാപ്പീസില്‍ വാടക ക്വാട്ടേര്‍സില്‍ താമസിക്കുന്ന അരയി പുതുക്കൈ മോനാച്ചയിലെ നാരായണന്റെ മകള്‍ പി.ശോഭനയെ കഴിഞ്ഞ ജൂണ്‍ 10ന് വെട്ടിയും അടിച്ചും പരിക്കേല്‍പ്പിച്ചുവെന്ന കേസിലാണ് ശിക്ഷ. ഹൊസ്ദുര്‍ഗ് പോലീസാണ് കേസന്വേഷിച്ചത്. സംഭവത്തിന് ശേഷം ജയിലില്‍ കഴിയുന്ന പ്രതാപന്റെ റിമാന്‍ഡ് കാലാവധി ശിക്ഷയില്‍ ഇളവ് ചെയ്യും. കെട്ടിട നിര്‍മാണ തൊഴിലാളിയാണ് പ്രതാപന്.

Keywords: Wife, Attack, Husband, Case, Court, Punishment, Fine, Hosdurg, Kasaragod, Kerala, Malayalam news, Husband convicted for assaulting wife