ഭാര്യയെ കൊടുവാള്‍കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍
Jun 12, 2012, 15:57 IST
കാഞ്ഞങ്ങാട്: ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ കൊടുവാള്‍കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ്‌ചെയ്തു.
കൊല്ലം സ്വദേശി കുട്ടന്‍നായരുടെ മകന്‍ പ്രതാപനാണ് ഭാര്യ ഉപ്പിലിക്കൈ മോനാച്ചയിലെ ശോഭന(35)യെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതാപനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജൂണ്‍ 10 ന് രാത്രി 12 മണിയോടെയാണ് കുടുംബ വീടിന് സമീപത്ത് പണിത വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ശോഭനയെ ഭര്‍ത്താവ് പ്രതാപന്‍ ആക്രമിച്ചത്. കൊടുവാള്‍കൊണ്ട് പ്രതാപന്‍ ശോഭനയുടെ കഴുത്തിനും ശരീരത്തിനും വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ച് നിലവിളിക്കുകയായിരുന്ന ശോഭനയെ നിലവിളികേട്ട് ഓടിയെത്തിയ മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതാപനും ശോഭനയും തമ്മില്‍ ആറ് വര്‍ഷംമുമ്പ് വിവാഹമോചന കേസ് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയും പ്രതാപന്‍ ശോഭനയെ കൂടെ താമസിപ്പിക്കുകയുമായിരുന്നു. വീണ്ടും ശോഭനയുമായി പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് മൂന്നു മാസം മുമ്പ് നാടുവിട്ട പ്രതാപന്‍ കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ അക്രമം നടത്തുകയായിരുന്നു.
പ്രതാപനെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. അറസ്റ്റിലായ പ്രതാപനെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കും.

Keywords: Kasaragod, Kanhangad, Sword, Husband, Wife.