city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍

യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍
നീലേശ്വരം: ക്രൂര പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം പൂവാലംകൈയിലെ ജയപ്രകാശനെ (36) യാണ് കാഞ്ഞങ്ങാട് എ.എസ്. പി. എച്ച്. മഞ്ചുനാഥ അറസ്റ്റ് ചെയ്തത്. മടിക്കൈ എരിക്കുളം നാരയിലെ കുഞ്ഞിക്കണ്ണന്‍ -പാറ്റ ദമ്പതികളുടെ മകള്‍ ഷീമ (24) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജയപ്രകാശനും മാതാവിനുമെതിരെ ആത്മഹത്യാ പ്രേരണക്ക് പോലീസ് കേസെടുത്തിരുന്നു.

2012 ഏപ്രില്‍ ഒന്നിനാണ് ഷീമയെ ഭര്‍ത്താവിന്റെ വീടിന് സമീപത്തുള്ള ക്ഷേത്രത്തിനടുത്തുള്ള പറമ്പിലെ കശുമാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മൂന്ന് വര്‍ഷം മുമ്പാണ് ജയപ്രകാശന്‍ ഷീമയെ വിവാഹം ചെയ്തത്.

വിവാഹ ശേഷം പ്രകാശനും മാതാവും ഷീമയെ പലതരത്തിലും പീഡിപ്പിച്ച് വരികയായിരുന്നു. അയല്‍ വീട്ടില്‍ പോകാനോ ടി വി കാണാനോ ഷീമയെ ഭര്‍തൃവീട്ടുകാര്‍ അനുവദിച്ചിരുന്നില്ല. ദിവസവും ഓരോരോ കുറ്റങ്ങള്‍ കണ്ടെത്തി യുവതിയെ ഭര്‍തൃ വീട്ടുകാര്‍ പീഡിപ്പിച്ച് വരികയായിരുന്നു. ക്രൂരമായ പീഡനം സഹിക്കാനാകാതെ ഷീമ സ്വന്തം വീട്ടില്‍ പോയി താമസിച്ചിരുന്നുവെങ്കിലും പിതാവ് നിര്‍ബന്ധിച്ച് യുവതിയെ ഭര്‍തൃവീട്ടില്‍ തന്നെ തിരിച്ച് കൊണ്ട് വരികയായിരുന്നു.

കുറച്ച് ദിവസം പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെങ്കിലും പിന്നീട് വീണ്ടും ഷീമയെ ഭര്‍തൃ വീട്ടുകാര്‍ മാനസികമായി പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് യുവതി ആത്മഹത്യയെ അഭയം പ്രാപിച്ചത്. ഭര്‍ത്താവിന്റെയും അമ്മയുടെയും പീഡനം കാരണമാണ് ഷീമ ആത്മഹത്യ ചെയ്തതെന്ന് സംശയമുയര്‍ന്നതിനെ തുടര്‍ന്ന് ആര്‍.ഡി.ഒയുടെ സാന്നിധ്യത്തിലാണ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയത്.

ജയപ്രകാശന്റെയും മാതാവിന്റെയും കടുത്ത രീതിയിലുള്ള ശാരീരികവും മാനസികവുമായ പീഡനം മൂലം ഗത്യന്തരമില്ലാതെ ഷീമ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കാണിച്ച് ബന്ധുക്കള്‍ നീലേശ്വരം പോലീസിലും ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതി നല്‍കുകയായിരുന്നു. എസ്.പിയുടെ നിര്‍ദേശ പ്രകാരമാണ് ഷീമയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് എ.എസ്.പി ഏറ്റെടുത്തത്. ഷീമയുടെ മരണത്തോടെ മൂന്ന് വയസുള്ള മകന്‍ അഭിനവ് അനാഥാവസ്ഥയിലായിരിക്കുകയാണ്.

Keywords: Wife, Suicide, Husband, Arrest, Harassment, Nileshwaram, Kasaragod, Kerala, Malayalam news.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia