നായാട്ടിനിറങ്ങിയ രണ്ടുപേര്‍ പിടിയില്‍
Apr 29, 2012, 15:00 IST
കാഞ്ഞങ്ങാട്: നായാട്ടിനായി തോക്കുമായി ജീപ്പില്‍ കറങ്ങിയ രണ്ടുപേര്‍ പിടിയില്‍. തോക്കും ജീപ്പും കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ തേര്‍ത്തല്ലി സ്വദേശികളായ ജോസഫ് (40), ബേബി തോമസ് (43) എന്നിവരാണ് ചീമേനി പോലീസിന്റെ പിടിയിലായത്.
ശനിയാഴ്ച രാത്രി ചീമേനിക്കടുത്ത് വെളിച്ചംതോട്ടിലാണ് നായാട്ടുകാരെ പിടികൂടിയത്.ഒരു ഇരട്ടക്കുഴല്‍ തോക്ക് കണ്ടെടുത്തു. പിടിച്ചെടുത്ത തോക്കിന് ലൈസന്‍സ് ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. ചീമേനി, പാണത്തൂര്‍ പ്രദേശങ്ങളില്‍ നായാട്ട് വ്യാപകമായതായി പരാതിയുണ്ട്. ഇതിന് ചില വനംവകുപ്പ് ജീവനക്കാരുടെ സഹായവും ലഭിക്കുന്നുണ്ടെന്നാണ് ആരോപണം.

Keywords: Hunting, Two arrest, Kanhangad, Kasaragod